പ്ലാസ്റ്റിക് ബോട്ടിലുകളില്‍ നിറച്ച സംസം വെള്ളത്തിന്റെ കാര്‍ട്ടണുകള്‍ നുസുക് ആപ്പ് വഴി സൗദിയില്‍ എവിടെയും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തി. നുസുക് ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത് പണമടച്ചാല്‍ സംസം ബോട്ടില്‍ കാര്‍ട്ടണുകള്‍ ഉപയോക്താക്കളുടെ വിലാസത്തില്‍ നേരിട്ട് എത്തിച്ച് നല്‍കും. 330 മില്ലി ശേഷിയുള്ള 24 സംസം ബോട്ടിലുകള്‍ അടങ്ങിയ കാര്‍ട്ടണുകളാണ് ആവശ്യക്കാര്‍ക്ക് നേരിട്ട് എത്തിച്ച് നല്‍കുന്നത്. ഒരു കാര്‍ട്ടണിന് 48 റിയാലാണ് വില. ഓരോ ഉപയോക്താവിനും മാസത്തില്‍ പരമാവധി മൂന്നു കാര്‍ട്ടണുകളാണ് നല്‍കുക. നുസുക് ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത് പണമടച്ചാല്‍ അഞ്ചു മുതല്‍ പത്തു ദിവസത്തിനുള്ളില്‍ സൗദിയില്‍ എവിടെയും ഉപയോക്താക്കള്‍ക്ക് നേരിട്ട് എത്തിച്ച് നല്‍കും.
Tuesday, June 17
Breaking:
- ഹൈഫക്കും ടെൽ അവീവിനും നേരെ ഇറാൻ ആക്രമണം, ഇസ്രായിൽ റിഫൈനറി അടച്ചു
- ജിദ്ദ തുറക്കൽ മഹല്ല് കമ്മറ്റി ഹാജിമാർക്ക് സ്വീകരണം നൽകി
- മക്കള്‍ക്ക് വിദ്യാഭ്യസ ലോണെടുത്ത് കുരുക്കിലായ മുൻ പ്രവാസി, സങ്കടം ലോകമറിഞ്ഞിട്ടും സഹായിക്കാൻ ആരുമില്ല; വീട് ജപ്തിയുടെ വക്കില്‍
- കേരളത്തിൽനിന്ന് ഗൾഫ് മേഖലയിലേക്ക് നിരവധി വിമാന സർവീസുകൾ റദ്ദാക്കി, പശ്ചിമേഷ്യയുടെ ആകാശം ശൂന്യമാകുന്നു
- കോൺഗ്രസ് ഓഫീസ് കയ്യേറിയ സംഭവം ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു