Browsing: Makkah

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്റെ നേതൃത്വത്തില്‍ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅബാലയം കഴുകി. ഇന്ന് രാവിലെ സുബ്ഹി നമസ്‌കാരാനന്തരമാണ് കഴുകല്‍ ചടങ്ങുകള്‍ക്ക് തുടക്കമായത്. ഹറംകാര്യ വകുപ്പ് പ്രത്യേകം തയാറാക്കിയ പനിനീരും ഊദ് ഓയിലും സുഗന്ധങ്ങളും കലര്‍ത്തിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅബാലയത്തിന്റെ ഉള്‍വശം കഴുകിയത്. ഈ വെള്ളത്തില്‍ കുതിര്‍ത്ത തുണി ഉപയോഗിച്ച് കഅ്ബാലയത്തിന്റെ ചുമരുകള്‍ തുടക്കുകയും ചെയ്തു.

ഹജ് തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളും ഹാജിമാരുടെ മടക്കയാത്രയും മറ്റും വിലയിരുത്താന്‍ മക്കയിലെ ഹജ് മിഷന്‍ ഓഫീസുകള്‍ ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ഫത്താഹ് മുശാത്ത് സന്ദര്‍ശിച്ചു.

ലോകത്തെ 160 കോടിയിലേറെ മുസ്‌ലിംകള്‍ അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്കും രാപകലുകളിലുള്ള ഐച്ഛിക നമസ്‌കാരങ്ങള്‍ക്കും മുഖം തിരിഞ്ഞുനില്‍ക്കുന്ന വിശുദ്ധ കഅബാലയത്തെ പുതിയ കിസ്‌വ അണിയിക്കാനുള്ള ഒരുക്കങ്ങള്‍ ഹറംകാര്യ വകുപ്പ് പൂര്‍ത്തിയാക്കി.

കുടുംബങ്ങളുമായും പ്രിയപ്പെട്ടവരുമായും ഉള്ള സാമൂഹിക ബന്ധം ശക്തിപ്പെടുത്താനും സ്‌നേഹത്തിന്റെ പ്രകടനമായും ആത്മീയ പങ്കാളിത്തമായും പുണ്യഭൂമിയില്‍ നിന്ന് ഉപഹാരങ്ങള്‍ വാങ്ങി സമ്മാനിക്കാന്‍ തീര്‍ഥാടകര്‍ അതീവ താല്‍പര്യം കാണിക്കുന്നു.

വർഷങ്ങളായി ഹാജിമാർക്ക് സ്‌തുത്യർഹമായ രീതിയിൽ സേവനം നൽകി വരികയാണ് ഐസിഎഫ് ആർഎസ്‌സി വളണ്ടിയർ കോർ. ഇരു ഹറമുകളിലും ജിദ്ദ, മദീന വിമാനത്താവളങ്ങളിലും മിന, അറഫ, മുസ്‌ദലിഫ തുടങ്ങിയ പുണ്യ സ്ഥലങ്ങളിലും വളണ്ടിയർമാരുടെ സേവനം നൽകി വരുന്നുണ്ട്.