ന്യൂയോർക്ക്– 2026 ലോകകപ്പിലെ ആദ്യ മത്സരത്തിനായി അഞ്ചു തവണ ചാമ്പ്യന്മാരായ ബ്രസീൽ ഇന്ന് ഇറങ്ങും. കഴിഞ്ഞ ലോകകപ്പിൽ സെമിഫൈനൽ വരെ മുന്നേറി നാലാം സ്ഥാനം നേടിയ മൊറോക്കെയാണ് എതിരാളികൾ. ന്യൂയോർക്കിലെ ന്യൂജേഴ്സി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം പുലർച്ചെ മൂന്നരക്കാണ് ആവേശമേറിയ ഈ പോരാട്ടം ആരംഭിക്കുക.
ഇതിഹാസം ഇറ്റാലിയൻ പരിശീലകൻ കാർലോ അഞ്ചലോട്ടിയുടെ കീലിറങ്ങുന്ന ബ്രസീൽ ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിൽ അഞ്ചാം സ്ഥാനക്കാരായിട്ടാണ് ലോകകപ്പിന് എത്തുന്നത്. കഴിഞ്ഞ സൗഹൃദ മത്സരങ്ങളിൽ ജയിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും സമീപകാലത്തെ പ്രകടനം മോശകരമാണ്. കഴിഞ്ഞ രണ്ട് ലോകകപ്പിലെ ബ്രസീൽ ടീമിനെ അപേക്ഷിച്ചു നോക്കുമ്പോൾ ഇത്തവണ ടീം ശരാശരി മാത്രമാണ്.
കൂടെ ടീമിൽ ഇടം നേടിയ നെയ്മറിന്റെ പരിക്കും തലവേദന സൃഷ്ടിക്കുന്നുണ്ട്. എങ്കിലും മാത്യുസ് കുൻഹ, വിനീഷ്യസ് ജൂനിയർ, റാഫിൻഹ, കസമീറോ, ലൂക്കാസ് പാക്വെറ്റ, ബ്രൂണോ ഗുയിമറേസ്, ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ മാർക്കിഞ്ഞോസ്, ഗബ്രിയേൽ എന്നിവരെല്ലാം ടീമിന് പ്രതീക്ഷ നൽകുന്നുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഗോൾ വേട്ടക്കാരിൽ രണ്ടാം തിയാഗോയും കൂടി ചേരുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.
മറുഭാഗത്ത് മൊറോക്കോ കഴിഞ്ഞ ലോകകപ്പിൽ ബെൽജിയം, പോർച്ചുഗൽ, സ്പെയിൻ ടീമുകളെയെല്ലാം മറികടന്ന് സെമിഫൈനൽ വരെ മുന്നേറിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. നിലവിലെ ആഫ്കോൺ ചാമ്പ്യന്മാർ കൂടിയായ മൊറോക്കോ കഴിഞ്ഞ 30ലധികം മത്സരങ്ങളിലായി പരാജയപ്പെട്ടിട്ടില്ല. അഷ്റഫ് ഹാക്കിമി, ബ്രാഹിം ഡിയാസ്, നുസൈർ മസ്രോയി, സോഫിയാൻ അമ്രാട്ട്, അയ്യൂബ് ബൗഡി, ഗോൾകീപ്പർ യാസീൻ ബൗണോ എന്നിവരെല്ലാം അണിനിരന്ന ടീം ഇത്തവണ മുന്നേറിയാലും അത്ഭുതമില്ല. എന്നാൽ പുതിയ പരിശീലകൻ മുഹമ്മദ് ഔഹാബിയുടെ ഇറങ്ങുന്ന മൊറോക്കോയുടെ പ്രകടനം കണ്ടു തന്നെ അറിയണം.



