Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, May 2
    Breaking:
    • മക്കയിലെ ഇന്ത്യൻ തീർത്ഥാടകരുടെ പരാതിക്ക് അടിയന്തര പരിഹാരം കണ്ട് ഹജ് മിഷൻ; ഉടൻ പ്രശ്നം പരിഹരിച്ച് അധികൃതർ
    • ഇറാൻ്റെ നിർദ്ദേശങ്ങൾ തള്ളി ട്രംപ്; ‘ഒന്നുകിൽ കരാർ, അല്ലെങ്കിൽ തിരിച്ചടി’ എന്ന് മുന്നറിയിപ്പ്
    • എല്‍.കെ. ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ജിദ്ദ പ്രവാസികളുടെ ഹ്രസ്വചിത്രം ‘കോലൈസ്’ അവാര്‍ഡ് തിളക്കത്തില്‍
    • വിശ്വസ്തതയുടെ പച്ചപ്പിൽ ഒരു സ്നേഹത്തണൽ, വയനാട്ടിൽ മുസ്ലിം ലീഗ് വിതറുന്ന കാരുണ്യ വെളിച്ചം
    • സ്വപ്നം പോലെ ഒരു സായാഹ്നം, മുഹമ്മദ് അമാന്റെ പുതിയ പുസ്തകം ജിദ്ദയിൽ പ്രകാശനം ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    മക്കയിലെ ഇന്ത്യൻ തീർത്ഥാടകരുടെ പരാതിക്ക് അടിയന്തര പരിഹാരം കണ്ട് ഹജ് മിഷൻ; ഉടൻ പ്രശ്നം പരിഹരിച്ച് അധികൃതർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/05/2026 Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക: മക്കയിലെ അസീസിയയിൽ ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർ താമസിച്ച കെട്ടിടത്തിൽ നേരിട്ട ബുദ്ധിമുട്ടുകൾ ഇന്ത്യൻ ഹജ് മിഷൻ അടിയന്തരമായി ഇടപെട്ട് പരിഹരിച്ചു. കെട്ടിടത്തിൽ ഉണ്ടായ ചെറിയ പ്ലംബിംഗ് തകരാറാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും, തീർത്ഥാടകരുടെ സൗകര്യാർത്ഥം ആവശ്യമായ എല്ലാ ബദൽ ക്രമീകരണങ്ങളും അപ്പോൾത്തന്നെ ഏർപ്പെടുത്തിയതായും ഹജ് മിഷൻ അറിയിച്ചു. എല്ലാ ഇന്ത്യൻ തീർത്ഥാടകരുടെയും സുരക്ഷയ്ക്കും സൗകര്യങ്ങൾക്കും ക്ഷേമത്തിനുമാണ് തങ്ങൾ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി.

    The matter was promptly attended to and resolved by the Indian Haj Mission. It was a minor plumbing issue, and necessary arrangements were made immediately for the convenience of pilgrims. The safety, comfort and well-being of all Indian pilgrims remain our utmost priority. pic.twitter.com/vc5icwc80y

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Indian Haj Pilgrims Office (@hajmission) May 1, 2026

    കഴിഞ്ഞ ദിവസമാണ് മക്ക അസീസിയയിലെ അസഫ് അൽ ഖുറൈഷി ഹോസ്റ്റലിൽ താമസിച്ച ഇന്ത്യൻ തീർത്ഥാടകർ വലിയ ദുരിതത്തിലാണെന്ന വാർത്തകൾ പുറത്തുവന്നത്. ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് ഇത് സംബന്ധിച്ച വീഡിയോ എക്സിൽ പോസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഒരാളിൽനിന്ന് നാല് ലക്ഷത്തോളം രൂപ വാങ്ങിയിട്ടും മതിയായ സൗകര്യങ്ങൾ നൽകിയില്ല എന്നായിരുന്നു ആരോപണം.

    मक्का (अज़ीज़िया) में हिंदुस्तानी हाजियों के साथ इंतिहाई बदइंतज़ामी! आसफ़ अल क़ुरैशी हॉस्टल की हालत शर्मनाक, लगभग ₹4 लाख लेने के बावजूद फैमिली अलग, एक रूम में 16 लोग, लिफ़्ट ख़राब, 16 लोगों पर एक गंदा वॉशरूम। रूम के अंदर वॉशरूम का गंदा पानी खड़ा है। यह नाकाबिल-ए-बर्दाश्त है।… pic.twitter.com/QjqmKk3wzh

    — Sanjay Singh AAP (@SanjayAzadSln) May 1, 2026


    ഒരു മുറിയിൽ 16 പേരെ വരെ താമസിപ്പിച്ചതായും, കെട്ടിടത്തിലെ ലിഫ്റ്റ് പ്രവർത്തനരഹിതമായത് പ്രായമായവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയതായും തീർത്ഥാടകർ പരാതിപ്പെട്ടിരുന്നു. ഇത്രയധികം ആളുകൾക്ക് ഉപയോഗിക്കാൻ ആകെ ഒരു വൃത്തിഹീനമായ ശുചിമുറി മാത്രമാണുണ്ടായിരുന്നതെന്നും, അവിടെനിന്നുള്ള മലിനജലം മുറിക്കുള്ളിലേക്ക് ഒഴുകിയെത്തി കെട്ടിക്കിടക്കുന്ന അസഹനീയമായ അവസ്ഥയാണെന്നും കാണിച്ച് തീർത്ഥാടകർ രംഗത്തെത്തിയിരുന്നു.

    പ്രശ്നം രൂക്ഷമായതോടെ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തുകയും പ്ലംബിംഗ് തകരാറുകൾ പരിഹരിച്ച് തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj Hajj Mission Makkah
    Latest News
    മക്കയിലെ ഇന്ത്യൻ തീർത്ഥാടകരുടെ പരാതിക്ക് അടിയന്തര പരിഹാരം കണ്ട് ഹജ് മിഷൻ; ഉടൻ പ്രശ്നം പരിഹരിച്ച് അധികൃതർ
    02/05/2026
    ഇറാൻ്റെ നിർദ്ദേശങ്ങൾ തള്ളി ട്രംപ്; ‘ഒന്നുകിൽ കരാർ, അല്ലെങ്കിൽ തിരിച്ചടി’ എന്ന് മുന്നറിയിപ്പ്
    01/05/2026
    എല്‍.കെ. ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ജിദ്ദ പ്രവാസികളുടെ ഹ്രസ്വചിത്രം ‘കോലൈസ്’ അവാര്‍ഡ് തിളക്കത്തില്‍
    01/05/2026
    വിശ്വസ്തതയുടെ പച്ചപ്പിൽ ഒരു സ്നേഹത്തണൽ, വയനാട്ടിൽ മുസ്ലിം ലീഗ് വിതറുന്ന കാരുണ്യ വെളിച്ചം
    01/05/2026
    സ്വപ്നം പോലെ ഒരു സായാഹ്നം, മുഹമ്മദ് അമാന്റെ പുതിയ പുസ്തകം ജിദ്ദയിൽ പ്രകാശനം ചെയ്തു
    01/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version