Browsing: Israel

ഇസ്രായിലിലെ ബെന്‍ ഗുരിയോണ്‍ എയര്‍പോര്‍ട്ടിലേക്ക് യെമനില്‍ നിന്ന് ഹൂത്തി മിലീഷ്യകള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ ഇസ്രായില്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു. മിസൈല്‍ വിക്ഷേപണത്തെ തുടര്‍ന്ന് ഇസ്രായിലില്‍ പല പ്രദേശങ്ങളിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. തെല്‍അവീവിലെ ബെന്‍ ഗുരിയോണ്‍ എയര്‍പോര്‍ട്ട് ലക്ഷ്യമിട്ടാണ് ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ശ്രമിച്ചതെന്ന് ഹൂത്തി ഗ്രൂപ്പ് അറിയിച്ചു.

ഫലസ്തീന്‍ പ്രദേശങ്ങളിലെ മനുഷ്യാവകാശ നിയമ ലംഘനങ്ങള്‍ അന്വേഷിക്കുന്ന കമ്മിറ്റി പിരിച്ചുവിടണമെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിനോട് ഇസ്രായില്‍ ആവശ്യപ്പെട്ടു

മൂന്ന് പേരുടെ മരണത്തിനിടയാക്കിയ, ഗാസയിലെ ക്രിസ്ത്യന്‍ ചര്‍ച്ചിനു നേരെ നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഗാധമായ ഖേദം പ്രകടിപ്പിച്ചു

ഗാസ യുദ്ധവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അധികാര പരിധി സംബന്ധിച്ച ഇസ്രായിലിന്റെ അപ്പീലുകള്‍ പരിഗണിക്കുന്നതു വരെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യുആവ് ഗാലന്റിനുമെതിരായ അറസ്റ്റ് വാറണ്ടുകള്‍ റദ്ദാക്കണമെന്ന ഇസ്രായിലിന്റെ അപേക്ഷ ഐ.സി.സി ജഡ്ജിമാര്‍ നിരാകരിച്ചു. നീതി നടപ്പാക്കാനുള്ള അന്താരാഷ്ട്ര ജുഡീഷ്യറിയുടെ നിശ്ചയാദാര്‍ഢ്യത്തെ പ്രതിഫലിപ്പിക്കുന്ന തീരുമാനമായി ഇത് വിലയിരുത്തപ്പെടുന്നു. ഫലസ്തീന്‍ പ്രദേശങ്ങളില്‍ നടന്നതായി സംശയിക്കുന്ന അതിക്രമങ്ങളെ കുറിച്ചുള്ള ഐ.സി.സിയുടെ വിശാലമായ അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന ഇസ്രായിലിന്റെ അപേക്ഷയും ജഡ്ജിമാര്‍ നിരാകരിച്ചതായി കോടതി വെബ്സൈറ്റ് പറയുന്നു.

കഴിഞ്ഞ മാസം ഇറാനില്‍ അമേരിക്കന്‍ പിന്തുണയോടെ നടത്തിയ ആക്രമണങ്ങളിലൂടെ ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാനാണ് ഇസ്രായില്‍ ലക്ഷ്യമിട്ടതെന്ന് ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ പറഞ്ഞു.

ഇസ്രായില്‍ സിറിയയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതായി സിറിയന്‍ പ്രസിഡന്റ് അഹ്മദ് അല്‍ശറഅ് ആരോപിച്ചു. ഇസ്രായിലിന്റെ പ്രവര്‍ത്തനങ്ങള്‍ അല്‍സുവൈദാ ഗവര്‍ണറേറ്റില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ഇസ്രായിലിനെ നേരിടുക അല്ലെങ്കില്‍ നമ്മുടെ ആഭ്യന്തര മുന്നണി പരിഷ്‌കരിക്കുക എന്നീ രണ്ട് ഓപ്ഷനുകള്‍ക്ക് മുന്നിലാണ് സിറിയ ഇപ്പോഴുള്ളത്. രാജ്യത്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ സിറിയന്‍ ജനത ഐക്യത്തോടെ നേരിടും. സിറിയ കുഴപ്പങ്ങള്‍ക്കുള്ള സ്ഥലമായിരിക്കില്ല. സിറിയയെ ഒരു പുതിയ യുദ്ധത്തിലേക്ക് വലിച്ചിഴക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. സിറിയയെ വിഭജിക്കാനുള്ള ഏതൊരു ശ്രമത്തെയും നിരാകരിക്കുന്നു. ഡ്രൂസുകള്‍ രാഷ്ട്രത്തിന്റെ ഭാഗമാണ്. അവരുടെ സംരക്ഷണം രാഷ്ട്രത്തിന്റെ മുന്‍ഗണനയാണ്. അല്‍സുവൈദായില്‍ സുരക്ഷ നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം പ്രാദേശിക വിഭാഗങ്ങളെയും വിവേകമതികളെയും ഏല്‍പ്പിച്ചിട്ടുണ്ട്.

മൂന്നര ദശകത്തിലേറെയായി കുടുംബ സമേതം താമസിച്ചുവരുന്ന സ്വന്തം വീട് സ്വയം പൊളിച്ചുമാറ്റാന്‍ ഫലസ്തീന്‍ പൗരനെ നിര്‍ബന്ധിച്ച് ഇസ്രായില്‍ അധികൃതര്‍. ജറൂസലമിലെ അല്‍അഖ്സ മസ്ജിദിന് തെക്ക് സില്‍വാനിലെ വാദി ഖദൂം ഡിസ്ട്രിക്ടിലെ തന്റെ വീട് സ്വയം പൊളിച്ചുമാറ്റാന്‍ ഫലസ്തീന്‍ പൗരനായ മാഹിര്‍ അല്‍സലായിമയെ ആണ് ഇസ്രായില്‍ അധികൃതര്‍ നിര്‍ബന്ധിച്ചത്. ഇസ്രായിലി ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റല്‍ നടത്തിയാല്‍ അമിതമായ ചെലവ് നല്‍കേണ്ടിവരുമെന്ന് ഇസ്രായില്‍ അധികൃതര്‍ മാഹിറിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.

ദക്ഷിണ ഗാസയില്‍ ഇസ്രായില്‍ തകര്‍ത്ത് തരിപ്പണമാക്കിയ റഫയിലെ അവശിഷ്ടങ്ങള്‍ക്കു മേല്‍ ഫലസ്തീനികള്‍ക്കു വേണ്ടി നിര്‍മിക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ പറയുന്ന മാനുഷിക നഗര പദ്ധതി ഒരു തടങ്കല്‍പ്പാളയമായിരിക്കുമെന്ന് മുന്‍ ഇസ്രായില്‍ പ്രധാനമന്ത്രി എഹൂദ് ഓള്‍മെര്‍ട്ട് മുന്നറിയിപ്പ് നല്‍കി. ഫലസ്തീനികളെ അവിടെ താമസിക്കാന്‍ നിര്‍ബന്ധിക്കുന്നത് വംശീയ ഉന്മൂലനമാണെന്ന് ഓള്‍മെര്‍ട്ട് ഗാര്‍ഡിയനോട് പറഞ്ഞു. മധ്യപൗരസ്ത്യ മേഖലയില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടെ ഫലസ്തീനികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഇസ്രായില്‍ വര്‍ധിപ്പിക്കുന്നതിനെ കുറിച്ചുള്ള ഭയം ഓള്‍മെര്‍ട്ടിന്റെ മുന്നറിയിപ്പുകള്‍ ഉയര്‍ത്തിക്കാട്ടുന്നു.

ദോഹയില്‍ നിലവില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഹമാസുമായുള്ള നിര്‍ദിഷ്ട 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനു ശേഷം ഗാസയില്‍ ഹമാസിനെതിരെ ഇസ്രായില്‍ യുദ്ധം പുനരാരംഭിക്കുമെന്ന് അടുത്തിടെ നടത്തിയ കൂടിക്കാഴ്ചകളില്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അതിതീവ്ര വലതുപക്ഷക്കാരനായ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചിന് ഉറപ്പ് നല്‍കിയതായി ഇസ്രായിലിലെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ മാസം ഇറാന്‍, ഇസ്രായില്‍ യുദ്ധത്തിനിടെ ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന് പരിക്കേറ്റതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസ് ഏജന്‍സി വെളിപ്പെടുത്തി.