Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 18
    Breaking:
    • രാഹുലിന്റെ പ്രത്യേക വാർത്തസമ്മേളനം നാളെ; വോട്ട് കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടേക്കും
    • ധർമസ്ഥല കേസിൽ വീണ്ടും ട്വിസ്റ്റ്: ഒമ്പതിടങ്ങളിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി
    • ഗാസക്ക് ഐക്യദാർഢ്യവുമായി ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ
    • പ്രവാസി വെൽഫെയർ ഖോബാർ ‘ഒരുമിച്ചോണം’ ആഘോഷിച്ചു
    • കോഴിക്കോട് വിമാനത്താവളത്തിലെ ഫാസ്റ്റ് ട്രാക്ക് സേവനം; അനുഭവം പങ്കുവെച്ച് മുനവ്വറലി ശിഹാബ് തങ്ങൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കില്ലെന്ന് ജപ്പാന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/09/2025 World Gaza Israel Latest Palestine War 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    യോഷിമാസ ഹയാഷി
    Share
    WhatsApp Facebook Twitter Telegram LinkedIn

    ടോക്യോ – ജപ്പാന്‍ തല്‍ക്കാലം ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ജപ്പാനിലെ അസാഹി പത്രം റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുമായുള്ള ബന്ധം നിലനിര്‍ത്താനും ഇസ്രായില്‍ കടുത്ത നിലപാട് സ്വീകരിക്കുന്നത് തടയാനുമായിരിക്കാം ജപ്പാന്‍ ഈ തീരുമാനം എടുത്തതെന്നാണ് വിദ​ഗ്തരുടെ വിലയിരുത്തൽ. ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ഓസ്ട്രേലിയ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഈ മാസം നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഇസ്രായിലിനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദം വര്‍ധിപ്പിക്കുന്നു.

    ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കരുതെന്ന് വിവിധ നയതന്ത്ര മാര്‍ഗങ്ങളിലൂടെ അമേരിക്ക ജപ്പാനോട് ആവശ്യപ്പെട്ടതായി ക്യോഡോ ന്യൂസ് ഏജന്‍സി കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരോട്ട് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് ജപ്പാന്‍ വിദേശ മന്ത്രിയോട് ശക്തമായി ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന വിഷയത്തില്‍ ജപ്പാന്‍ ഉചിതമായ സമയക്രമവും സംവിധാനങ്ങളും ഉള്‍പ്പെടെ സമഗ്രമായ വിലയിരുത്തല്‍ നടത്തുകയാണെന്ന് ജപ്പാന്‍ വിദേശ മന്ത്രി തകേഷി ഇവായ ചൊവ്വാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു. ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി ഈ നിലപാട് ഇന്ന് ആവര്‍ത്തിച്ചു. ഗാസ സിറ്റിയില്‍ ഇസ്രായില്‍ നടത്തുന്ന കരയാക്രമണത്തില്‍ ഹയാഷി തന്റെ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു. ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിത്തറ തകര്‍ന്നേക്കാമെന്നും യോഷിമാസ ഹയാഷി പറഞ്ഞു. പട്ടിണി ഉള്‍പ്പെടെയുള്ള ഗുരുതരമായ മാനുഷിക പ്രതിസന്ധി എത്രയും വേഗം അവസാനിപ്പിക്കാന്‍ കാര്യമായ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം ഇസ്രായിലിനോട് ആവശ്യപ്പെട്ടു.

    വെള്ളിയാഴ്ച നടന്ന ഐക്യരാഷ്ട്രസഭാ യോഗത്തില്‍, ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള സമ്പൂർണവും, സമയബന്ധിതവും, മാറ്റാനാവാത്തതുമായ നടപടികള്‍ വിശദീകരിക്കുന്ന പ്രഖ്യാപനത്തെ അനുകൂലിച്ച് വോട്ട് ചെയ്ത 142 രാജ്യങ്ങളില്‍ ജപ്പാനും ഉള്‍പ്പെടുന്നുണ്ട്.

    ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് ഇസ്രായിലും ഫലസ്തീനും തമ്മിലുള്ള ദ്വിരാഷ്ട്ര പരിഹാരത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സെപ്റ്റംബര്‍ 22 ന് നടക്കാനിരിക്കുന്ന യോഗത്തില്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ പങ്കെടുക്കില്ലെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു. ജി-7 കൂട്ടായ്മയില്‍ പെട്ട ജര്‍മനിയും ഇറ്റലിയും ഫലസ്തീന്‍ രാഷ്ട്രത്തെ ഉടനടി അംഗീകരിക്കുന്നത് പ്രയോജനപ്രദമല്ല എന്ന നിലപാടാണ് സ്വീകരിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Gaza Genocide Israel Japan japan will not recognise Palestine state The Malayalam News UN United Nations World News Yoshimasa Hayashi
    Latest News
    രാഹുലിന്റെ പ്രത്യേക വാർത്തസമ്മേളനം നാളെ; വോട്ട് കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടേക്കും
    18/09/2025
    ധർമസ്ഥല കേസിൽ വീണ്ടും ട്വിസ്റ്റ്: ഒമ്പതിടങ്ങളിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി
    17/09/2025
    ഗാസക്ക് ഐക്യദാർഢ്യവുമായി ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ
    17/09/2025
    പ്രവാസി വെൽഫെയർ ഖോബാർ ‘ഒരുമിച്ചോണം’ ആഘോഷിച്ചു
    17/09/2025
    കോഴിക്കോട് വിമാനത്താവളത്തിലെ ഫാസ്റ്റ് ട്രാക്ക് സേവനം; അനുഭവം പങ്കുവെച്ച് മുനവ്വറലി ശിഹാബ് തങ്ങൾ
    17/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.