ന്യൂയോര്‍ക്ക് – ഗാസയിൽ നടക്കുന്ന കാര്യങ്ങൾ വളരെ ഭയാനകമാണെന്ന് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്. ഫലസ്തീനിൽ നടക്കുന്ന യുദ്ധം ഒരു തരത്തിലും അംഗീകരിക്കാൻ പറ്റാത്ത ഒന്നാണെന്നും ഗുട്ടെറസ് പറഞ്ഞു.
ഇസ്രായിൽ ഇവിടങ്ങളിൽ നടത്തുന്ന ആക്രമണത്തെയും ഇദ്ദേഹം രൂക്ഷമായി വിമർശിച്ചു. ന്യൂയോർക്കിൽ നടന്ന ഒരു പൊതു പരിപാടിയിലാണ് ഗുട്ടെറസ് അഭിപ്രായങ്ങൾ പങ്കു വെച്ചത്.
താൻ ജനറൽ സെക്രട്ടറിയായി അധികാരമേറ്റ കഴിഞ്ഞ ഒമ്പത് വർഷത്തിൽ ഇങ്ങനെ ഒരു ആക്രമണം ഉണ്ടായിട്ടില്ലെന്നും ഗുട്ടെറസ് കൂട്ടിചേർത്തു. ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതാനാഹു, യുഎസ് പ്രസിഡന്റ് ട്രംപ് എന്നിവരുമായി ചർച്ചക്ക് തയ്യാറാണെന്നും ജനറൽ സെക്രട്ടറി വ്യക്തമാക്കി. ഇസ്രായിൽ ഫലസ്തീനിൽ നടത്തുന്ന ആക്രമണങ്ങൾക്ക് എതിരെ യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ റിപ്പോർട്ടിന് പിന്നാലെയാണ് ഗുട്ടെറസിന്റെ പരാമർശം.