പൊതു അവധി ദിനത്തില്‍ ആളുകള്‍ തിങ്ങിനിറഞ്ഞ ഗാസയിലെ കഫേയില്‍ നടന്ന ഇസ്രായിലി വ്യോമാക്രമണത്തില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു
Browsing: Israel Attack Gaza
മധ്യഗാസയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ യാഫ ആശുപത്രിയിലെ അനസ്‌തേഷ്യോളജി വിഭാഗം മേധാവി കൊല്ലപ്പെട്ടു.
വടക്കുപടിഞ്ഞാറന്‍ ഗാസ മുനമ്പിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പിന് പടിഞ്ഞാറുള്ള തുവാം പ്രദേശത്ത് മുന്‍ സുരക്ഷാ കേന്ദ്രം ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
ഗാസയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ മുതിര്‍ന്ന ഹമാസ് പോലീസ് ഉദ്യോഗസ്ഥനും ആറു സാധാരണക്കാരും കൊല്ലപ്പെടുകയും ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യയുടെ മകന്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ ഉദ്യോഗസ്ഥരും ഹമാസ് വൃത്തങ്ങളും അറിയിച്ചു.
ഗാസയില്‍ ഇസ്രായില്‍ ഇന്ന് നടത്തിയ ആക്രമണങ്ങളില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ മുനമ്പിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു
ഗാസ സിറ്റി – ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. പോലീസ് വാഹനം ലക്ഷ്യമിട്ടുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ട എട്ടു പേരും ഇതില്‍ ഉള്‍പ്പെടുന്നു. ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഇസ്രായില്‍ ആക്രമണങ്ങള്‍ തുടരുകയാണ്. വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഇസ്രായില്‍ സൈന്യവും ഹമാസും പരസ്പരം ആരോപിക്കുന്നു.
ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ മൂന്നു ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ മധ്യ ഗാസ മുനമ്പിലെ ബുറൈജ് അഭയാര്‍ഥി ക്യാമ്പിന് സമീപം ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
മധ്യ ഗാസ മുനമ്പിലെ അല്‍സവായ്ദ നഗരത്തിന് സമീപം പോലീസ് വാഹനം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ സെന്‍ട്രല്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടര്‍ ഉള്‍പ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആഭ്യന്തര, ദേശീയ സുരക്ഷാ മന്ത്രാലയം അറിയിച്ചു
മധ്യ ഗാസ മുനമ്പിലെ നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പിന് പടിഞ്ഞാറുള്ള അല്‍സവാര്‍ഹ പ്രദേശത്ത് അഭയാര്‍ഥികളുടെ തമ്പുകള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
