Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 26
    Breaking:
    • ഇറാന്‍ വിദേശ മന്ത്രി പാകിസ്ഥാനിലേക്ക് മടങ്ങും, ഇറാന്‍-യു.എസ് ചര്‍ച്ചകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ നടന്നേക്കും
    • ചർച്ചക്ക് തയ്യാർ എന്നാൽ യു.എസ് സമ്മര്‍ദ തന്ത്രങ്ങള്‍ അംഗീകരിക്കില്ലെന്നും ഇറാന്‍
    • ഇസ്രായില്‍ ആക്രമണങ്ങളില്‍ ഗാസയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു
    • സൊമാലിലാന്‍ഡില്‍ അംബാസഡറെ നിയമിച്ച് ഇസ്രായില്‍
    • കണ്ണീരോർമ്മയിൽ വെടിക്കെട്ട് ദുരന്തം; തൃശൂർ പൂരം കുടമാറ്റം വെറും 15 മിനിറ്റ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Gaza

    ഇസ്രായില്‍ ആക്രമണങ്ങളില്‍ ഗാസയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/04/2026 Gaza Israel Palestine World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    വടക്കന്‍ ഗാസയിലെ ബെയ്ത്ത് ലാഹിയയിലെ കമാല്‍ അദ്‌വാന്‍ ആശുപത്രിക്കു സമീപം വീടുകള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ ഇന്നലെ നടത്തിയ പീരങ്കി ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ബാലന്റെ മയ്യിത്തുമായി ഫലസ്തീന്‍ യുവാവ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ – ഗാസയില്‍ ഇസ്രായില്‍ ഇന്ന് നടത്തിയ ആക്രമണങ്ങളില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ മുനമ്പിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മധ്യ ഗാസ മുനമ്പിലെ മുഗ്‌റാഖ ഗ്രാമത്തിന് സമീപം ഇസ്രായില്‍ വ്യോമാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഗാസ നഗരത്തിന് സമീപം വെടിവെപ്പിലും പീരങ്കി ഷെല്ലാക്രമണത്തിലും മറ്റു രണ്ട് പേരും കൊല്ലപ്പെട്ടു. മറ്റൊരു സംഭവത്തില്‍, തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസില്‍ 40 വയസുകാരിയെ ഇസ്രായില്‍ സൈന്യം വെടിവച്ച് കൊന്നതായും ആരോഗ്യ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. വെള്ളിയാഴ്ച മുതല്‍ ഗാസയില്‍ നിരവധി ഹമാസ് പോരാളികളെ കൊലപ്പെടുത്തിയതായും സൈന്യം വ്യക്തമാക്കി.

    2025 ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ നിലവില്‍വന്നിട്ടും ഗാസയില്‍ അക്രമം തുടരുകയാണ്. ഇസ്രായില്‍ ഫലസ്തീനികള്‍ക്കെതിരെ ദിവസേന ആക്രമണങ്ങള്‍ നടത്തുന്നു. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം കുറഞ്ഞത് 800 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ഇതേ കാലയളവില്‍ പോരാളികള്‍ തങ്ങളുടെ നാല് സൈനികരെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ ആ​രോപിച്ചു. വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഇസ്രായിലും ഹമാസും പരസ്പരം ആരോപിക്കുന്നു. 2023 ഒക്ടോബറില്‍ ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം 72,000 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ മുനമ്പിലെ ആരോഗ്യ അധികൃതര്‍ പറയുന്നു. ഇവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. 2023 ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രായിലില്‍ നടത്തിയ ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായിലി സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Israel Attack Gaza
    Latest News
    ഇറാന്‍ വിദേശ മന്ത്രി പാകിസ്ഥാനിലേക്ക് മടങ്ങും, ഇറാന്‍-യു.എസ് ചര്‍ച്ചകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ നടന്നേക്കും
    26/04/2026
    ചർച്ചക്ക് തയ്യാർ എന്നാൽ യു.എസ് സമ്മര്‍ദ തന്ത്രങ്ങള്‍ അംഗീകരിക്കില്ലെന്നും ഇറാന്‍
    26/04/2026
    ഇസ്രായില്‍ ആക്രമണങ്ങളില്‍ ഗാസയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു
    26/04/2026
    സൊമാലിലാന്‍ഡില്‍ അംബാസഡറെ നിയമിച്ച് ഇസ്രായില്‍
    26/04/2026
    കണ്ണീരോർമ്മയിൽ വെടിക്കെട്ട് ദുരന്തം; തൃശൂർ പൂരം കുടമാറ്റം വെറും 15 മിനിറ്റ്
    26/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.