Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 20
    Breaking:
    • കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റർ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
    • ജനസംഖ്യ കുറയുന്നതിന്റെ അപകടം തിരിച്ചറിയണം: വിസ്ഡം യൂത്ത്
    • ‘കലം’ ദമാമിൽ ലോഞ്ച് ചെയ്തു
    • ആയിരങ്ങൾക്ക് സൗകര്യമൊരുക്കിയ റിയാദ് കെ.എം.സി.സിയുടെ നോർക്ക ഹെൽപ് ഡെസ്‌ക് സമാപിച്ചു
    • ദമാം അൽഹസക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് കുടുംബത്തിലെ ഏഴു പേർ അടക്കം ഒമ്പതു പേര്‍ക്ക് ദാരുണാന്ത്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ‘കലം’ ദമാമിൽ ലോഞ്ച് ചെയ്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/09/2026 Gulf Latest Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം- ടീം ‘കല’മിന്റെ കിഴക്കൻ പ്രവിശ്യയിലെ പ്രഖ്യാപന ചടങ്ങ് പ്രമുഖ എഴുത്തുകാരനും സിനിമാ നിർമ്മാതവുമായ മൻസൂർ പള്ളൂർ ഉദ്ഘാടനം ചെയ്തു. പെൻ കലം ബുക്ക് പബ്ലിഷിങ്ങ് കമ്പനിയുടെ ലോഗോ പ്രകാശനം നാട്ടിൽ നടന്ന ചടങ്ങിൽ ഔദ്യോഗികമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയാണ് നിർവഹിച്ചത്.
    പെൻകലം ബുക്ക് കമ്പനിയുടെ കീഴിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളിലെ പ്രഥമ പുസ്തകമായ ‘അവരും ഞാനും തമ്മിൽ’ പ്രശസ്ത സംവിധായകനും നടനും അഎഴുത്തുകാരനുമായ മധുപാലിന്റെതാണ്. കവർ പ്രകാശനം സിനിമാ നിർമ്മാതാവും വ്യവസായിയും എഴുത്തുകാരനുമായ ജോളി ലോനപ്പൻ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി മുൻ ഉപാധ്യക്ഷൻ ഹമീദ് , ഡോ: രശ്മി രാമചന്ദ്രൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
    നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്റെ ‘ഉത്തരത്തിൽ മറന്നു വെച്ചത്’ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം ഇറാം ഹോൾഡിങ്‌സിന്റെ കീഴിലുള്ള ദാർ അസ് സിഹാ മെഡിക്കൽ സെന്റർ ഓപ്പറേഷൻസ് മാനേജർ സുധീർ, അൽമുന സ്‌കൂൾ മാനേജർ കാദർ മാസ്റ്റർ, സോഫിയ ഷാജഹാൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
    കലം ടീം അംഗം ഇക്ബാൽ വെളിയംകോടിന്റെ പ്രഥമ കവിതാ സമാഹാരം ‘ഹുക്ക വലിക്കുന്ന നക്ഷത്രങ്ങൾ’ എന്ന പുസ്തകത്തിന്റെ കവർ റിലീസ് ബദ്ർ അൽ റബി മെഡിക്കൽ സെന്റർ ഓപ്പറേഷൻസ് മാനേജർ ബിജു കല്ലുമല, അഷ്റഫ് നൈതല്ലൂർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
    കലം ടീം അംഗം ശ്രീജിത് രാമകൃഷ്ണന്റെ പ്രഥമ നോവൽ ‘ഛായാരൂപിണി’യുടെ കവർ പ്രകാശനം എഴുത്തുകാരൻ മുഹമ്മദ് നജാത്തി, അൽമുന സ്‌കൂൾ പ്രിൻസിപ്പൽ നൗഫൽ മാസ്റ്റർ, എഴുത്തുകാരൻ സഈദ് ഹമദാനി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. മാത്തുകുട്ടി പള്ളിപ്പാട്, ബൈജു കുട്ടനാട്, രജനി പ്രദീപ് എന്നിവർ ആശംസകൾ അറിയിച്ചു.
    ദേവിക കലാക്ഷേത്രയിലെ കുട്ടികളുടെ നൃത്ത പരിപാടികൾക്ക് സൗമ്യ ടീച്ചർ, വിനോദ്, രാജേഷ്, അനു രാജേഷ് എന്നിവർ നേതൃത്വം നൽകി. കൃതിമുഖ സ്‌കൂൾ ഓഫ് ഡാൻസിലെ കലാകാരി അദ്വിക നിതിന്റെയും ശരൺ കണ്ണന്റെയും സോളോ പെർഫോമൻസും അരങ്ങേറി. ബിനു കുഞ്ഞ്, നിഖിൽ മുരളി, ഷാജി ഇബ്രാഹിം, ഡോ. മനീഷ് അഹമ്മദ് എന്നിവർ ഗാനവിരുന്നൊരുക്കി.
    നൗഷാദ് ഇരിക്കൂർ, അഷ്റഫ് ആളത്ത്, ജേക്കബ് ഉതുപ്പ്, സക്കീർ പാപ്പിനിശേരി, മുജീബ് സിജി, മുസ്തഫ മാസ്റ്റർ മുക്കൂട്, ഷാജഹാൻ, അഖിൽ, ബിജു ദേവസ്സി, ഷമീർ (പി.സി.ഡബ്ല്യു.എഫ്), നിസ്സാം ചെങ്ങാനി, ഷാജു അഞ്ചേരി, നൗഷാദ് ഏഴര, മുരളി ഏട്ടൻ, അഷറഫ് വയനാട്, മുഹമ്മദലി ഓഷ്യാന, വലീദ്, സരിത ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.
    സജിത്ത് രാമകൃഷ്ണൻ കലത്തിന്റെ ആശയങ്ങളും ഭാവി പരിപാടികളും സദസ്സിനോട് പങ്കുവെച്ചു. നാഹിദ് സാബ്രി അവതാരികയായ പരിപാടിക്ക് ശ്രീജിത്ത് രാമകൃഷ്ണൻ സ്വാഗതവും അഖിൽ നന്ദിയും പറഞ്ഞു. ടീം കലം അംഗങ്ങളായ സജിത്ത് രാമകൃഷ്ണൻ, ശ്രീജിത്ത് രാമകൃഷ്ണൻ, ഇക്ബാൽ വെളിയങ്കോട്, അഖിൽ, സോഫിയ ഷാജഹാൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Book launch
    Latest News
    കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റർ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
    20/09/2026
    ജനസംഖ്യ കുറയുന്നതിന്റെ അപകടം തിരിച്ചറിയണം: വിസ്ഡം യൂത്ത്
    20/09/2026
    ‘കലം’ ദമാമിൽ ലോഞ്ച് ചെയ്തു
    20/09/2026
    ആയിരങ്ങൾക്ക് സൗകര്യമൊരുക്കിയ റിയാദ് കെ.എം.സി.സിയുടെ നോർക്ക ഹെൽപ് ഡെസ്‌ക് സമാപിച്ചു
    20/09/2026
    ദമാം അൽഹസക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് കുടുംബത്തിലെ ഏഴു പേർ അടക്കം ഒമ്പതു പേര്‍ക്ക് ദാരുണാന്ത്യം
    20/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.