ഗാസ മുനമ്പില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ 10 ഉം 6 ഉം വയസ്സുള്ള രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു.
Browsing: Israel Attack Gaza
തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസിന് പടിഞ്ഞാറുള്ള അല്‍മവാസി പ്രദേശത്ത് അഭയാര്‍ഥികള്‍ കഴിയുന്ന തമ്പ് ലക്ഷ്യമിട്ട് ഇന്നലെ രാത്രി ഇസ്രായില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഫലസ്തീന്‍ യുവതിയും അവരുടെ ഒരു വയസ്സുള്ള മകളും കൊല്ലപ്പെട്ടു.
മധ്യ, വടക്കന്‍ ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തിയ രണ്ട് വ്യത്യസ്ത വ്യോമാക്രമണങ്ങളില്‍ മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
ഗാസ സിറ്റിയുടെ മധ്യഭാഗത്ത് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഗാസ മുനമ്പില്‍ ഇസ്രായില്‍ ഇന്നലെ നടത്തിയ വ്യോമാക്രമണങ്ങളില്‍ അല്‍ജസീറ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ പതിനൊന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ്, മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ ഗാസ നഗരത്തിലെ അല്‍സബ്ര ഡിസ്ട്രിക്ടിലുള്ള അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബസല്‍ പറഞ്ഞു.
ഒക്ടോബറില്‍ യു.എസ് മധ്യസ്ഥതയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തലിന് ശേഷം ഗാസ മുനമ്പില്‍ ഇസ്രായിലി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 1,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
2023 ഒക്ടോബര്‍ ഏഴു മുതല്‍ ഗാസ മുനമ്പില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 73,003 ആയി ഉയര്‍ന്നു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 1,73,252 പേര്‍ക്ക് പരിക്കേറ്റു. ആക്രമണം ആരംഭിച്ച് രണ്ട് വര്‍ഷത്തിന് ശേഷവും തകര്‍ന്ന വീടുകളുടെയും
ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഒമ്പത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സും മെഡിക്കല്‍ വൃത്തങ്ങളും അറിയിച്ചു.
ഗാസയില്‍ ഇന്നലെ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ നാലു പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പൊതു അവധി ദിനത്തില്‍ ആളുകള്‍ തിങ്ങിനിറഞ്ഞ ഗാസയിലെ കഫേയില്‍ നടന്ന ഇസ്രായിലി വ്യോമാക്രമണത്തില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു
