Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 4
    Breaking:
    • ഡോ. വിഷ്ണുവർധൻ റെഡ്ഡി ദുബായിയിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറൽ
    • റിയാദ് നഗരത്തിലും പുറത്തും രാത്രിവരെ പൊടിക്കാറ്റിന് സാധ്യത
    • റിയാദില്‍ രാത്രിവരെ പൊടിക്കാറ്റിന് സാധ്യത
    • സൗദി വ്യാവസായിക മേഖലയിൽ വനിതാ മുന്നേറ്റം; ജോലിക്കാരുടെ എണ്ണം ഒരു ലക്ഷം കടന്നു
    • വിട്ടുമാറാത്ത അസ്ഥിവേദന നിസ്സാരമല്ല; ചിലപ്പോൾ അത് സർകോമയുടെ ലക്ഷണമാകാം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Israel

    വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷം ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,000 കവിഞ്ഞു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/06/2026 Israel Gaza Palestine World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ – ഒക്ടോബറില്‍ യു.എസ് മധ്യസ്ഥതയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തലിന് ശേഷം ഗാസ മുനമ്പില്‍ ഇസ്രായിലി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 1,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗാസ നഗരത്തിലെ പ്രധാന റോഡായ ഉമര്‍ അല്‍മുഖ്താര്‍ റോഡില്‍ കാറിനു നേരെ ഇസ്രായില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഈ സംഭവത്തോടെ 2025 ഒക്ടോബറില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥത വഹിച്ച വെടിനിര്‍ത്തലിന് ശേഷം ഗാസയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ ആകെ എണ്ണം 1,008 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

    മധ്യസ്ഥര്‍ വീണ്ടും വെടിനിര്‍ത്തലിന് ശ്രമിക്കുന്നുണ്ടെങ്കിലും ഇസ്രായില്‍ ആക്രമണങ്ങള്‍ തുടരുകയാണ്. ഇതേ കാലയളവില്‍ തങ്ങളുടെ നാല് സൈനികരെ പോരാളികള്‍ കൊലപ്പെടുത്തിയതായി ഇസ്രായില്‍ പറയുന്നു. ഹമാസിന്റെയും മറ്റ് തീവ്രവാദികളുടെയും ആസന്നമായ ആക്രമണങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് വ്യോമാക്രമണങ്ങള്‍ നടത്തുന്നതെന്നാണ് ഇസ്രായിലിന്റെ വാദം. ട്രംപിന്റെ ഗാസ പദ്ധതിയുടെ അടുത്ത ഘട്ടം എങ്ങിനെ മുന്നോട്ട് കൊണ്ടുപോകണമെന്ന കാര്യത്തില്‍ ഇസ്രായിലും ഹമാസും ഇപ്പോഴും സ്തംഭനാവസ്ഥയിലാണ്. അടുത്ത ഘട്ടത്തില്‍ ഹമാസിന്റെ നിരായുധീകരണവും ഗാസയില്‍ നിന്നുള്ള ഇസ്രായില്‍ സൈന്യത്തിന്റെ പിന്മാറ്റവും ഉള്‍പ്പെടുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ട്രംപ് ഗാസക്കായി സ്ഥാപിച്ച സമാധാന കൗണ്‍സിലിന്റെ പ്രതിനിധിയായ നിക്കോളായ് മ്ലാഡെനോവ് സമര്‍പ്പിച്ച റോഡ്മാപ്പ് പദ്ധതിക്ക് ഹമാസും മറ്റ് ഫലസ്തീന്‍ വിഭാഗങ്ങളും മറുപടി നല്‍കിതിനെ തുടര്‍ന്ന് ഈ ആഴ്ച കയ്റോയില്‍ ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള മധ്യസ്ഥരുമായി മ്ലാഡെനോവ് ചര്‍ച്ച നടത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ട്രംപിന്റെ പദ്ധതിയുടെ പ്രധാന ചുവപ്പ് രേഖകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ചില ഫലസ്തീന്‍ വിഭാഗങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്ന റോഡ്മാപ്പിന്റെ പരിഷ്‌കരിച്ച പതിപ്പ് ബുധനാഴ്ച മ്ലാഡെനോവ് ഹമാസിനും മറ്റ് വിഭാഗങ്ങള്‍ക്കും സമര്‍പ്പിച്ചതായി അഭിജ്ഞ വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് വ്യക്തമാക്കി. ഇത് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹമാസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചു.

    ഗാസയുടെ 60 ശതമാനത്തിലധികം ഇപ്പോഴും ഇസ്രായില്‍ സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്. ഇവിടങ്ങളില്‍ നിന്ന് താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ഉത്തരവിട്ട് ശേഷിക്കുന്ന കെട്ടിടങ്ങള്‍ ഇസ്രായില്‍ പൊളിച്ചുമാറ്റി. പലതവണ കുടിയിറക്കപ്പെട്ട ഇരുപതു ലക്ഷം വരുന്ന ഗാസ നിവാസികളില്‍ ഏതാണ്ട് എല്ലാവരും ഇപ്പോള്‍ തീരദേശത്തെ ഇടുങ്ങിയ പ്രദേശത്ത് താല്‍ക്കാലിക കൂടാരങ്ങളിലോ തകര്‍ന്ന കെട്ടിടങ്ങളിലോ ആണ് താമസിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ceasefire Israel Attack Gaza
    Latest News
    ഡോ. വിഷ്ണുവർധൻ റെഡ്ഡി ദുബായിയിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറൽ
    04/08/2026
    റിയാദ് നഗരത്തിലും പുറത്തും രാത്രിവരെ പൊടിക്കാറ്റിന് സാധ്യത
    04/08/2026
    റിയാദില്‍ രാത്രിവരെ പൊടിക്കാറ്റിന് സാധ്യത
    04/08/2026
    സൗദി വ്യാവസായിക മേഖലയിൽ വനിതാ മുന്നേറ്റം; ജോലിക്കാരുടെ എണ്ണം ഒരു ലക്ഷം കടന്നു
    04/08/2026
    വിട്ടുമാറാത്ത അസ്ഥിവേദന നിസ്സാരമല്ല; ചിലപ്പോൾ അത് സർകോമയുടെ ലക്ഷണമാകാം
    04/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.