തലസ്ഥാന നഗരിയിൽ കാറുകളിൽ കവർച്ച നടത്തിയ യുവാവിനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. നിർത്തിവച്ച കാറുകളുടെ ഡോറുകൾ തുറക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
Browsing: Investigation
അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ശനിയാഴ്ച പുറത്തുവന്നു. ജൂൺ 12-ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ ഫ്ലൈറ്റ് AI171-ന്റെ ബോയിംഗ് 787-8 ഡ്രീംലൈനർ തകർന്നുവീണ സംഭവത്തിൽ, അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ഫ്യൂവൽ കൺട്രോൾ സ്വിച്ചുകൾ ‘റൺ’ പൊസിഷനിൽ നിന്ന് ‘കട്ട് ഓഫ്’ പൊസിഷനിലേക്ക് മാറ്റപ്പെട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കോക്പിറ്റ് വോയ്സ് റെക്കോർഡറിൽ, പൈലറ്റുമാർ ഈ വിഷയം ചർച്ച ചെയ്യുന്നതിന്റെ ശബ്ദരേഖയും ലഭിച്ചിട്ടുണ്ട്.
പനച്ചമൂട് യുവതിയുടെ തിരോധാനത്തിന് പിന്നിലെ കൊലപാതകവും രഹസ്യങ്ങളും പുറം ലോകത്തെ അറിയിച്ചത് പ്രതിയുടെ മക്കളും ഭാര്യമാതാവും
ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്റെ തൃശൂരിലെ വീടിനു സമീപം സ്‌ഫോടക വസ്തു എറിഞ്ഞു പൊട്ടിത്തെറി. എതിർവശത്തെ വീടിന്റെ ഗേറ്റിനോട് ചേർന്നാണ് അജ്ഞാതർ സ്‌ഫോടകവസ്തു എറിഞ്ഞത്.
തിരുവനന്തപുരം – സര്‍ക്കാറിന്റെ മദ്യനയത്തില്‍ ഇളവിനായി 25 കോടിയോളം രൂപ പിരിച്ചുനല്‍കണമെന്ന ബാറുടമ സംഘടന നേതാവിന്റെ ശബ്ദരേഖ പുറത്ത് വന്നത് വിവാദമായ സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച്…
തിരുവനന്തപുരം – മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും എതിരായ മാത്യു കുഴല്‍നാടന്‍ എം എല്‍ എയുടെ ഹര്‍ജി കോടതി തള്ളി. കേസ്…