Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 30
    Breaking:
    • മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിൽ എത്തി; മലയാളോത്സവം 2025’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
    • സൗദി കിരീടാവകാശിയുടെ സാന്നിധ്യത്തിൽ സിറിയ കൊസോവോയെ ഔദ്യോഗികമായി അംഗീകരിച്ചു
    • സൗദി സെൻട്രൽ ബാങ്ക് വായ്പാ നിരക്കുകൾ കുറച്ചു
    • ഇസ്രായിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 100 ആയി ഉയർന്നു
    • പ്രതി വർഷം 22.5 കോടി യാത്രക്കാരെ ലക്ഷ്യംമിട്ട് റിയാദ് കിംഗ് സൽമാൻ വിമാനത്താവളം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    വിശുദ്ധ ഹജ്ജ് കർമ്മത്തിനെത്തിയ നേതാക്കൾക്ക് ഐ.സി.എഫ് ജിദ്ദ റീജിയൻ സ്വീകരണം നൽകി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/06/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: വിശുദ്ധ ഹജ്ജ് കർമത്തിനെത്തിയ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ, കർണാടക നിയമസഭാ സ്പീക്കർ യു.ടി. ഖാദർ, ദേവർഷോല അബ്ദുസ്സലാം മുസ്ലിയാർ, മുഹമ്മദ് കുഞ്ഞി സഖാഫി തുടങ്ങിയവർക്ക് ഐ.സി.എഫ് ജിദ്ദ റീജിയൻ ഊഷ്മള സ്വീകരണം നൽകി.

    സൗദി സർക്കാർ ഹജ്ജ് തീർത്ഥാടകർക്കായി ഒരുക്കിയ മികച്ച സൗകര്യങ്ങളെ സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ മുക്തകണ്ഠം പ്രശംസിച്ചു. “കുറ്റമറ്റ രീതിയിൽ ഹജ്ജ് സൗകര്യങ്ങൾ ഒരുക്കി, ഹാജിമാർക്ക് എല്ലാവിധ സൗകര്യങ്ങളും ലഭ്യമാക്കിയ സൗദി ഗവൺമെന്റിന്റെ സേവനം അഭിനന്ദനാർഹമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ദശലക്ഷക്കണക്കിന് ഹാജിമാർക്ക് ബുദ്ധിമുട്ടുകളില്ലാതെ കർമങ്ങൾ നിർവഹിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയത് വലിയ നേട്ടമാണ്. തീർത്ഥാടകരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിൽ സൗദി ഭരണകൂടം കാണിച്ച ജാഗ്രത മാതൃകാപരമാണ്. താമസം, ഗതാഗതം, ഭക്ഷണം, ആരോഗ്യ സേവനങ്ങൾ എന്നിവ മികച്ച നിലവാരത്തിൽ ഒരുക്കിയത് ഹജ്ജിന്റെ ആത്മീയ അനുഭവം സമ്പന്നമാക്കി,” അദ്ദേഹം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പരിപാടിയിൽ അബ്ദുൽ ഗഫൂർ മുസ്ലിയാർ പ്രാർഥന നടത്തി. മുഹ്സിൻ സഖാഫി അഞ്ചച്ചവിടി സ്വാഗതം ആശംസിച്ചു. അബ്ദുൽ കലാം അഹ്സനിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി ഉദ്ഘാടനം ചെയ്തു. ഐ.സി.എഫിന്റെ സ്വീകരണത്തിന് യു.ടി. ഖാദർ നന്ദി രേഖപ്പെടുത്തി. “പ്രവാസ ലോകത്ത്, പ്രത്യേകിച്ച് ഹജ്ജ് തീർത്ഥാടന വേളയിൽ, തീർത്ഥാടകർക്ക് ആവശ്യമായ സഹായവും മാർഗനിർദേശവും നൽകുന്ന ഐ.സി.എഫിന്റെ ജീവകാരുണ്യ, സാമൂഹ്യ സേവനങ്ങൾ ശ്ലാഘനീയമാണ്. ഇത്തരം നിസ്വാർത്ഥ സേവനങ്ങൾ സമൂഹത്തിന് വലിയ മുതൽക്കൂട്ടാണ്,” അദ്ദേഹം പറഞ്ഞു.

    ദേവർഷോല അബ്ദുസ്സലാം മുസ്ലിയാർ, ഒ.ഐ.സി.സി പ്രതിനിധി അബ്ദുൽ ഹഖീം എന്നിവർ ആശംസകൾ നേർന്നു. സൗദി നാഷണൽ ഓർഗനൈസിംഗ് ആൻഡ് ട്രെയിനിംഗ് സെക്രട്ടറി ബഷീർ പറവൂർ, ജിദ്ദ റീജിയണൽ പ്രസിഡന്റ് യഹ്‌യ ഖലീൽ നൂറാനി എന്നിവർ സന്നിഹിതരായിരുന്നു. മുഹമ്മദ് ഹനീഫ ബെർക്ക നന്ദി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj 2025 ICF
    Latest News
    മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിൽ എത്തി; മലയാളോത്സവം 2025’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
    30/10/2025
    സൗദി കിരീടാവകാശിയുടെ സാന്നിധ്യത്തിൽ സിറിയ കൊസോവോയെ ഔദ്യോഗികമായി അംഗീകരിച്ചു
    30/10/2025
    സൗദി സെൻട്രൽ ബാങ്ക് വായ്പാ നിരക്കുകൾ കുറച്ചു
    30/10/2025
    ഇസ്രായിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 100 ആയി ഉയർന്നു
    30/10/2025
    പ്രതി വർഷം 22.5 കോടി യാത്രക്കാരെ ലക്ഷ്യംമിട്ട് റിയാദ് കിംഗ് സൽമാൻ വിമാനത്താവളം
    30/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.