Browsing: Execution

സ്‌കൂള്‍ ഓഫീസില്‍ വെച്ച് വിദേശ അധ്യാപികയെ ബലാത്സം ചെയ്ത സ്‌കൂളിലെ വാച്ച്മാന് (ഹാരിസ്) കോടതി വധശിക്ഷ വിധിച്ചു. ജോലിക്കായി സ്‌കൂളിലെത്തിയ അധ്യാപികയെ മറ്റാരുമില്ലാത്ത തക്കം നോക്കി പ്രതി ഓഫീസില്‍ കയറി ബലാത്സം ചെയ്യുകയായിരുന്നു.

പോലീസ് ഉദ്യോഗസ്ഥരായി വേഷംമാറി, പരിശോധനയുടെ മറവിൽ താമസസ്ഥലങ്ങളിൽ അതിക്രമിച്ചു കയറി, തോക്ക് ചൂണ്ടി ആളുകളെ ഭീഷണിപ്പെടുത്തി പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന രണ്ട് സൗദി പൗരന്മാർക്ക് മക്ക പ്രവിശ്യയിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അബ്ദുറഹ്മാൻ ബിൻ അഹ്മദ് ബിൻ സാലിം അൽ-ഹർബി, സൗദ് ബിൻ ഫുവാദ് ബിൻ ഹസൻ അൽ-മസ്ജാജി എന്നിവർക്കാണ് ശിക്ഷ നടപ്പാക്കിയത്.

മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ നാലു വിദേശികള്‍ക്കും ഒരു സൗദി പൗരനും തബൂക്കിലും മദീനയിലും ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇസ്രായില്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിനു വേണ്ടി ചാരപ്പണി നടത്തിയതിലും ഇറാനില്‍ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരെയും ആണവ ശാസ്ത്രജ്ഞരെയും കൊപ്പെടുത്താന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ രാജ്യത്തേക്ക് കടത്തിയതിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബുധനാഴ്ച മൂന്ന് പേരെ വധശിക്ഷക്ക് വിധേയരാക്കിയതായി ഇറാന്‍ ജുഡീഷ്യറിയുടെ മീസാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ കടത്തിയ ഉപകരണങ്ങള്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായി വാര്‍ത്താ ഏജന്‍സി പറഞ്ഞു.

സൗദി അറേബ്യയിലെ അൽഖസീം പ്രവിശ്യയിൽ സൈനിക താവളം ആക്രമിക്കാൻ പദ്ധതിയിട്ട ഭീകര സംഘത്തിൽ ചേർന്ന സഹോദരന്മാരായ രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുഅജ്ജൽ ബിൻ ഇബ്രാഹിം ബിൻ അബ്ദുറഹ്മാൻ അൽഫൗസാൻ, സുലൈമാൻ ബിൻ ഇബ്രാഹിം ബിൻ അബ്ദുറഹ്മാൻ അൽഫൗസാൻ എന്നിവർക്കാണ് ശിക്ഷ നടപ്പാക്കിയത്.