മദീന: സ്വന്തം മാതാവ് ഉൾപ്പെടെ കുടുംബത്തിലെ നാലു പേരെ ക്രൂരമായി കൊലപ്പെടുത്തിയ സൗദി പൗരന് മദീനയിൽ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മുഹമ്മദ് ബിൻ ഹാമിദ് ബിൻ ഹുമൈദ് അൽ-ലുഹൈബി അൽ-ഹർബി എന്ന യുവാവാണ് മാതാവിനെയും സഹോദരിയെയും സഹോദരിയുടെ രണ്ട് മക്കളെയും ഉറങ്ങിക്കിടക്കവെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്.
താൻ പിന്തുണയ്ക്കുന്ന ഭീകര സംഘടനയുടെ ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രതി ഈ നിഷ്ഠൂര കൃത്യം നടത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group