ബുറൈദ – രാജ്യദ്രോഹ കേസിൽ സുരക്ഷാ സൈനികന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോർപറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനായ ഈദ് ബിൻ ഇബ്രാഹിം ബിൻ മുഹമ്മദ് അൽസഅബിയുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. ഭീകരവാദ രീതിശാസ്ത്രം സ്വീകരിക്കുക, സാമൂഹിക സുരക്ഷയും സ്ഥിരതയും തകർക്കുക എന്ന ലക്ഷ്യത്തോടെ ഇത്തരം പ്രവൃത്തികൾക്ക് പിന്തുണ നൽകുക എന്നീ കുറ്റങ്ങളാണ് സൈനികന്റെ മേലിൽ ചുമത്തിയിരിക്കുന്നത്. ഇന്ന് അൽഖസീം പ്രവിശ്യയിൽ വെച്ചാണ് വധശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group