അല്‍ഉദൈദ് വ്യോമതാവളത്തിനു നേരെ തിങ്കളാഴ്ച ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നയതന്ത്രപരവും നിയമപരവുമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ഥാനി പറഞ്ഞു. ഇറാന്‍ ആക്രമണം ചെറുക്കുന്നതില്‍ ഖത്തര്‍ സായുധ സേന വീരോചിതമായ പ്രവൃത്തിയാണ് നടത്തിയത്. ഖത്തറിന്റെ പരമാധികാരത്തിനു നേരെയുള്ള ആക്രമണമാണ് നടന്നത്.
Browsing: Attack
അല്‍ഉദൈദ് വ്യോമതാവളത്തില്‍ ഇറാന്‍ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും, ഈ മാസത്തെ യു.എന്‍ രക്ഷാ സമിതി പ്രസിഡന്റും ഐക്യരാഷ്ട്രസഭയിലെ ഗയാനയുടെ സ്ഥിരം പ്രതിനിധിയുമായ കരോലിന്‍ റോഡ്രിഗസ്-ബിര്‍ക്കറ്റിനും ഖത്തര്‍ കത്തയച്ചു.
ഫോര്‍ഡോ ആണവ കേന്ദ്രത്തില്‍ നിന്ന് സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ഭൂരിഭാഗവും അമേരിക്കന്‍ ആക്രമണത്തിന് മുമ്പ് വെളിപ്പെടുത്താത്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതായി മുതിര്‍ന്ന ഇറാന്‍ വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ഫോര്‍ഡോയിലെ ഉദ്യോഗസ്ഥരുടെ എണ്ണം ഏറ്റവും മിനിമം പരിധിയിലേക്ക് കുറച്ചിരുന്നതായും ഇറാന്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഇസ്രായിലിനെതിരായ ആക്രമണത്തിൽ ഇതാദ്യമായി കാസർ ഖൈബർ ശ്രേണിയിലുള്ള മിഡ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതായി ഇറാൻ സൈന്യം അറിയിച്ചു. ഒമ്പത് മാക്ക് (ശബ്ദത്തേക്കാൾ ഒമ്പതിരട്ടി വേഗത) ഉള്ളതിനാൽ ഇറാനിൽ നിന്നു തൊടുത്ത് അഞ്ച് മിനുട്ടിനുള്ളിൽ തന്നെ ഇത് ഇസ്രായിലിൽ എത്തും.
ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തിന് മറുപടിയായി അമേരിക്കന്‍ കപ്പലുകള്‍ ആക്രമിക്കുമെന്നും ഹുര്‍മുസ് കടലിടുക്ക് അടക്കുമെന്നും ഇറാന്‍ ഭീഷണി മുഴക്കി. ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ പ്രതിനിധിയും കെയ്ഹാന്‍ പത്രത്തിന്റെ എഡിറ്റര്‍-ഇന്‍-ചീഫുമായ ഹുസൈന്‍ ശരീഅത്ത്മദാരി ഫോര്‍ഡോ ആണവ കേന്ദ്രത്തിനു നേരെയുള്ള യു.എസ് ആക്രമണത്തെ കുറിച്ച തന്റെ ആദ്യ പ്രതികരണത്തില്‍ നേരിട്ടുള്ളതും ഉടനടിയുള്ളതുമായ സൈനിക തിരിച്ചടിക്ക് ആഹ്വാനം ചെയ്തു.
ഇസ്രായിലിനെ ഞെട്ടിച്ച് ഇറാന്‍ നടത്തിയ അതിശക്തമായ മിസൈല്‍ ആക്രമണം ഇസ്രായിലിലെ ലക്ഷ്വറി നഗരങ്ങളില്‍ ഒന്നായ റാമത് ഗാനെ ദുരന്ത മേഖലയെ പോലെയാക്കി മാറ്റി. നഗരത്തിലുണ്ടായ വ്യാപകമായ നാശത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന വീഡിയോ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവന്നു.
കോഴിക്കോട്- വാട്‌സാപില്‍ മോശം പരാമര്‍ശം ചോദ്യം ചെയ്തതിനെത്തുടര്‍ന്ന വടകര, നാദാപുരത്ത് സഹോദരങ്ങളായ രണ്ടുപേര്‍ക്ക് വെട്ടേറ്റ് പരുക്ക്. നാദാപുരം ടൗണിലെ കെ.എസ്.എസ് വാടക സ്റ്റോര്‍ ഉടമകളായ ഊരംവീട്ടില്‍ നാസര്‍,…
ഇന്‍ഡോര്‍- മധ്യപ്രദേശിലെ ബര്‍വാനിയില്‍ ലിംബായി ഗ്രാമത്തില്‍ അഞ്ജാത മൃഗത്തിന്റെ ആക്രമണത്തിനിരയായ ആറു പേര്‍ മരണമടഞ്ഞു. പ്രദേശത്ത് കഴുതപ്പുലി (ഹൈന)യെ കണ്ടതിനാല്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി മധ്യപ്രദേശ് വനംവകുപ്പ് അറിയിച്ചു.…
ഗാസയിൽ അധിനിവേശം നടത്തുന്ന ഇസ്രായിൽ സൈന്യത്തിലെ അഞ്ചുപേർ ഹമ്മർ വാഹനത്തിൽ ജബാലിയയിൽ സഞ്ചരിക്കവെയാണ് ആക്രമണമുണ്ടായത്.
ഭുവനേശ്വർ- നിർമ്മാണ പ്രവർത്തനങ്ങളിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയ മാധ്യമ പ്രവർത്തകനെ കെട്ടിയിട്ട് മർദിച്ചു. ഒഡിഷയിലെ ബോലാൻഗിർ ഗ്രാമത്തിലാണ് സംഭവം. സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനിടെ…