ഡൽഹി– ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്‌ക്കെതിരെ ആക്രമണം . ഇന്ന് രാവിലെയാണ് സംഭവം. എല്ലാ ബുധനാഴ്ചകളിലും നടന്നു വന്നിരുന്ന ജനങ്ങളുടെ പരാതികൾ കേൾക്കുന്ന (“ജൻ സൺവായ്”) പരിപാടിക്കിടെയാണ് സംഭവം .
മുപ്പതിനു മുകളിൽ പ്രായമുള്ളതായി തോന്നിക്കുന്ന യുവാവ് പരാതിക്കാരനെന്ന പേരിൽ എത്തിയ ശേഷം അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ മുഖത്ത് അടിക്കുകയായിരുന്നു. ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി അറസ്റ്റ് ചെയ്തു.
ആക്രമണത്തിന് പിന്നിൽ യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ലെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഭവത്തിനു പിന്നാലെ രേഖ ഗുപ്തയെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തെ തുടർന്ന് വിവിധ രാഷ്ട്രീയ നേതാക്കൾ പ്രതികരണവുമായി എത്തി. “ഡൽഹിയിൽ മുഖ്യമന്ത്രിക്ക് പോലും സുരക്ഷയില്ല” എന്നായിരുന്നു കോൺഗ്രസ് നേതാവ് ദേവേന്ദ്രർ യാദവിന്റെ പ്രതികരണം. “ദൗർഭാഗ്യകരമായ സംഭവം” എന്നാണ് ബിജെപി പ്രതികരിച്ചു.
ഡൽഹി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ സംഭവത്തെ “എതിരാളികളുടെ ഗൂഢാലോചന” എന്ന് വാദിച്ചു.