റിയാദ് – റിയാദിൽ യുവാവിനെ സംഘം ചേർന്ന് ആക്രമിക്കുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത കേസിൽ നടപടി സ്വീകരിച്ച് റിയാദ് പോലീസ്. പൊതുസ്ഥലത്തു വെച്ച് ഏതാനും പേര്‍ ചേര്‍ന്ന് യുവാവിനെ ആക്രമിക്കുകയും ബലംപ്രയോഗിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തെന്നതാണ് കേസിനാസ്പതമായ സംഭവം.
സംഭവത്തിൽ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്ന് റിയാദ് പോലീസ് അറിയിച്ചു. സംഘം യുവാവിനെ ആക്രമിക്കുന്നതിന്റെയും ബലംപ്രയോഗിച്ച് കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group