ന്യൂയോർക്ക്- ബർമുഡയിൽ നിന്ന് ബോസ്റ്റണിലേക്ക് പറന്ന ആറ് യാത്രക്കാരുള്ള ഒരു മെഡിക്കൽ വിമാനം കാണാതായതായി യുഎസ് കോസ്റ്റ് ഗാർഡ് വെളിപ്പെടുത്തി. ഗൾഫ്സ്ട്രീം മോഡലിലുള്ള വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചതായി കോസ്റ്റ് ഗാർഡ് വക്താവ് വ്യക്തമാക്കി.
മാസച്യൂസെറ്റ്സ് മെയിൻലാന്റിന് തെക്കുള്ള ദ്വീപായ നാന്റക്കറ്റിന് സമീപം വിമാനത്തിനായി വ്യോമ, നാവിക സേനകൾ തെരച്ചിൽ തുടങ്ങിയതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് നാന്റക്കറ്റിൽ തെളിഞ്ഞ കാലാവസ്ഥയായിരുന്നുവെന്ന് ആക്യുവെതർ ഡാറ്റ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







