ഒടുവിൽ ലോകം കാത്തിരുന്ന ആ ക്ലാസിക് പോരാട്ടത്തിന് വേദിയുണരുകയായി. തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ പ്രവേശിച്ച് കിരീടം നിലനിർത്താൻ ലയണൽ മെസ്സിയും അർജന്റീനയും കോപ്പുകൂട്ടുമ്പോൾ, 1966-ലെ കിരീടനേട്ടത്തിന് ശേഷം നീണ്ട 60 വർഷക്കാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് വീണ്ടുമൊരു ഫൈനലിലേക്ക് മുന്നേറാനാണ് തോമസ് ട്യുച്ചലിന്റെ ഇംഗ്ലണ്ട് ബൂട്ട് കെട്ടുന്നത്.
Browsing: Argentina football team
ലോകകപ്പ് കിരീടം നിലനിർത്താനുള്ള പോരാട്ടത്തിൽ അർജന്റീന ഇന്ന് അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിനിറങ്ങുന്നു
കഴിഞ്ഞ രണ്ടു ദിവസങ്ങളായി നെയ്മറുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കണ്ണുനീർ വീണ അതേ വിശ്വവേദിയിൽ ഇന്ന് മറ്റൊരു മഹാപോരാട്ടത്തിന് കളം ഒരുങ്ങുന്നു
ലോകകപ്പ് ഫുട്ബോളിന്റെ രണ്ടാം റൗണ്ടിൽ (റൗണ്ട് ഓഫ് 32) നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഇന്ന് കേപ് വേർദെയെ നേരിടുന്നു.
ലോകകപ്പ് ഗ്രൂപ്പ് ‘ജെ’യിലെ നിർണ്ണായക പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഇന്ന് ഓസ്ട്രിയയെ നേരിടും.
2022-ൽ ഖത്തറിലെ ലൂസേൽ സ്റ്റേഡിയത്തിൽ എവിടെയാണോ അവർ നിർത്തിയത്,
ഫിഫ ലോകകപ്പ്: തേരോട്ടം തുടരാൻ മെസ്സിയും സംഘവും, അരങ്ങേറ്റം കുറിക്കാൻ ജോർദാൻ
കാൻസാസ്- 1934ലെയും 38-ലെയും ഇറ്റലിയെ പോലെ 1958ലെയും 62ലെയും ബ്രസീലിനെ പോലെ ലോകകിരീടം നിലനിർത്താൻ ലക്ഷ്യമിട്ട് അർജന്റീന ഈ ലോകകപ്പിലെ ആദ്യമത്സരത്തിന് ഇറങ്ങുന്നു. ഗ്രൂപ്പ് ജെ യിലെ ആദ്യ പോരാട്ടത്തിൽ അർജന്റീന ആഫ്രിക്കൻ കുതിരകളായ അൾജീരിയയാണ് എതിരാളികൾ. നാളെ രാവിലെ ഇന്ത്യൻ സമയം ആറരയ്ക്ക് അമേരിക്കയിലെ കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. 2022 ലോകകപ്പ് കലാശ പോരാട്ടത്തിൽ ഫ്രാൻസിനെ മറികടന്ന് മൂന്നാം ലോകകിരീടം ചൂടിയ ആൽബിസെലെസ്റ്റുകൾ ഇത്തവണയും കിരീടം ഫേവറേറ്റുകളാണ്. ലയണൽ സ്കലോണിയുടെ കീഴിൽ ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന അർജന്റീന ടീം ഇത്തവണ പരിചയസമ്പന്നരും യുവതാരങ്ങളും അണിനിരക്കുന്ന ടീമാണ്. മെസ്സിയെ കൂടാതെ ലൗതാരോ മാർട്ടിനെസ്, ജൂലിയൻ ആൽവരസ്, റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, മക് അലിസ്റ്റർ, ഇറ്റാലിയൻ ക്ലബ്ബ് കോമോയുടെ സൂപ്പർതാരവും യുവതാരവുമായ നിക്കോ പാസ്, തിയാഗോ അൽമാഡ, വിൻസന്റ് ബാർകോ, ജിയൂലിയാനോ സിമിയോൺ, ലോ സെൽസോ, ക്രിസ്ത്യൻ റോമേറോ, നിക്കോളാസ് ഓട്ടമെന്റി, ലിസാൻഡ്രോ മാര്‍ട്ടിനെസ്സ്, അവസാന നിമിഷം ടീമിൽ ഇടം നേടിയ മാർക്കോ സെനെസി, മൊളീന, മോണ്ടിയൽ എന്നിവരുടെ കൂടെ സൂപ്പർ ഗോൾകീപ്പർ എമിലാനോ മാർട്ടിനെസും കൂടി ചേരുമ്പോൾ ഇത്തവണയും കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. എങ്കിലും കഴിഞ്ഞ ലോകകപ്പിലെയും കോപ്പ അമേരിക്കയിലെയും എല്ലാം ഹീറോയായ എയ്ഞ്ചൽ ഡി മരിയയുടെ അഭാവം ആരാധകർക്കിടയിൽ സംശയം ഉണർത്തുന്നുണ്ട്. ലെഫ്റ്റ് ബാക്ക് ടാഗ്ലിയാഫിക്കോയുടെ പരിക്കും തിരിച്ചടി നൽകുന്നു.
മറുഭാഗത്ത് 2014 ന് ശേഷം ലോകകപ്പ് വേദിയിൽ എത്തുന്ന അൾജീരിയ മികച്ച ഫോമിലാണ്. അവസാന 25 മത്സരങ്ങളിൽ രണ്ടു പരാജയം മാത്രമാണ് അൾജീരിയ നേരിട്ടത്. അതിലൊന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ്. മുൻ മാഞ്ചസ്റ്റർ സിറ്റി താരം റിയാദ് മെഹ്റസ് തന്നെയാണ് ടീമിന്റെ നെടുംതൂൺ. അമിൻ ഗൗരി, മുഹമ്മദ് അമൗറ, അനിസ് ഹാഡ്ജ് മൂസ, നാദിർ ബെൻബൗലി എന്നിവർ അടങ്ങിയ അറ്റാക്കിങ് നിര എതിർ ടീമുകളുടെ പ്രതിരോധത്തിന് നിരന്തരം തലവേദനയാകും. അവസാന നാല് സൗഹൃദ മത്സരങ്ങളിൽ 12 ഗോളുകൾ അടിച്ചു കൂട്ടിയ ഇവർ ഒരൊറ്റ ഗോളു പോലും വഴങ്ങിയിട്ടില്ല എന്നത് ഇവരുടെ പ്രതിരോധത്തിന്റെ മികവും എടുത്ത് കാണിക്കുന്നു. റയാൻ എയ്റ്റ്-നൂരി, റാമി ബെൻസെബൈനി തുടങ്ങിയ താരങ്ങളാണ് പ്രതിരോധത്തിലെ പ്രതീക്ഷ. മധ്യ നിരയിലെഫാരെസ് ചൈബിയും ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാളാണ്.
ഗ്രൂപ്പ് ജെ യിലെ മറ്റൊരു മത്സരത്തിൽ ലോകകപ്പിലെ അരങ്ങേറ്റക്കാരായ ജോർദാൻ ഈ ലോകകപ്പിലെ കറുത്ത കുതിരകൾ എന്ന് വിശേഷിക്കപ്പെടുന്ന ഓസ്ട്രിയയെ നേരിടും. നാളെ രാവിലെ ഇന്ത്യൻ സമയം ഒമ്പതരക്ക് സാൻ ഫ്രാൻസിസ്കോ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഫ്രഞ്ച് ക്ലബ്ബ് റെന്നെസിന് വേണ്ടി പന്ത് തട്ടുന്ന മൂസ തമാരിയാണ് ടീമിലെ പ്രധാനി.
മറുഭാഗത്ത് ഓസ്ട്രിയ സെന്റർ ബാക്ക് ഡേവിഡ് അലാബ, മാർസൽ സാബിസറ്റർ, റൊമാനോ ഷ്മിഡ് തുടങ്ങിയ താരങ്ങളാൽ ടീം ശക്തമാണ്.
ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിൽ ഐസ്ലാൻഡിനെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന.
ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളിൽ അർജന്റീന, ബ്രസീൽ, പോർച്ചുഗൽ അടക്കമുള്ള മുൻനിര ടീമുകൾക്ക് വിജയം.
ലയണൽ മെസ്സി നയിക്കുന്ന ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീമിന്റെ നവംബർ 17-ന് കൊച്ചിയിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലെ സൗഹൃദമത്സരം ഉണ്ടാകില്ലെന്ന് സ്പോൺസർമാരായ റിപ്പോർട്ടർ ടിവി ബ്രോഡ്കാസ്റ്റിങ് മേധാവി ആന്റോ അഗസ്റ്റിൻ സ്ഥിരീകരിച്ചു
