തൃശൂർ- ദേശീയപാത 66-ൽ കയ്പമംഗലത്തിന് സമീപം പനമ്പിക്കുന്നിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടുപേർക്ക് ദാരുണാന്ത്യം. ഇന്ന് രാത്രി 12 മണിക്കാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശികളായ വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. മൈസൂർ രജിസ്ട്രേഷനുള്ള കാറാണ്. ദേശീയ പാതയിൽ പണി നടക്കുന്നിടത്ത് നിർത്തിയിട്ടതായിരുന്നു ലോറി. കാറിലുണ്ടായിരുന്ന ഏഴു പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് രണ്ടു പേരെ പുറത്തെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







