വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് സൗദി അറേബ്യയിൽ പ്രവേശിക്കാൻ ശ്രമിച്ച പാകിസ്താൻ സ്വദേശിയായ യുവാവിനെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗദി ജവാസാത്ത് (പാസ്‌പോർട്ട് അതോറിറ്റി) പിടികൂടി.

മുമ്പ് നിയമലംഘനത്തിന് സൗദിയിൽ നിന്ന് നാടുകടത്തപ്പെട്ട ഇയാൾ, വ്യാജ പാസ്‌പോർട്ട് സംഘടിപ്പിച്ച് പുതിയ വിസയിൽ അനധികൃതമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതിക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി ജവാസാത്ത് അറിയിച്ചു.

Read More

സൗദി ഭീകരന് കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ബോംബുകള്‍ നിര്‍മിക്കുകയും ആയുധങ്ങളും വെടിയുണ്ടകളും കൈവശം വെക്കുകയും ഭീകരര്‍ക്ക് ഒളിച്ചുകഴിയാന്‍ സഹായസൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാമ്പത്തിക സഹായം നല്‍കുകയും ചെയ്ത മഹ്ദി ബിന്‍ അഹ്മദ് ബിന്‍ ജാസിം ആലുബസ്‌റൂനിന് ആണ് ശിക്ഷ നടപ്പാക്കിയത്.

Read More