റിയാദ് – സമീപ കാലത്തൊന്നും സൗദിയില്‍ നികുതികള്‍ വര്‍ധിപ്പിക്കാന്‍ നീക്കമില്ലെന്ന് ബജറ്റ് 2026 ഫോറത്തില്‍ പങ്കെടുത്ത് ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ വ്യക്തമാക്കി. എണ്ണ ഇതര പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ സമ്പദ്വ്യവസ്ഥയുടെ ഏകദേശം 56 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. വരും കാലയളവില്‍ ഈ അനുപാതം കൂടുതല്‍ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 2016 നും 2025 മധ്യത്തിനും ഇടയില്‍ രാജ്യത്തെ മൈക്രോ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണം 294 ശതമാനം തോതില്‍ വര്‍ധിച്ച് 17 ലക്ഷത്തിലെത്തി. ഈ വളര്‍ച്ച സൗദി പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിച്ചതായും ധനമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



