ദുബൈ– ദുബൈയിലെ താമസസ്ഥലത്തുള്ള ബാൽക്കണിയിൽ കളിച്ചുകൊണ്ടിരിക്കെ താഴേക്ക് വീണ് മൂന്നുവയസ്സുകാരി ഹന്ന റോസ് മരിച്ചു. ഇരിങ്ങാലക്കുട ആസാദ് റോഡ് സ്വദേശികളായ മഞ്ഞളി ഡിബിൻ-ജെയിൻ ദമ്പതികളുടെ മൂന്നാമത്തെ മകളാണ് ഹന്ന.
ബാൽക്കണിയിൽ കളിക്കുന്നതിനിടയിൽ തറയിലെ ചില്ല് തകർന്ന് കുട്ടി താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം. ഫ്ലാറ്റിന്റെ 5-ാം നിലയിലാണ് ഹന്നയും കുടുംബവും താമസിക്കുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ ഈ അപകടത്തിന്റെ ആഘാതത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
കുട്ടിയുടെ സംസ്കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടക്കും. ഗ്രേസ് തെരേസ, ആൽഫ്രഡ് ജോൺ എന്നിവരാണ് ഹന്നയുടെ സഹോദരങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



