ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ശുമൈസി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല
ദര്ബ് ജനറല് ആശുപത്രിയില്വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട അല്ഷുഖൈക് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സ് കോട്ടയം തോട്ടക്കാട് സ്വദേശി സന്ധ്യാ സദനത്തില് അനുഷ്മ സന്തോഷ്കുമാറിന്റെ (42) മൃതദേഹം ഇന്ന് നാട്ടിലേക്കയച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അനുഷ്മയുടെ മരണം.