ദോഹ– ഖത്തർ പ്രവാസിയും പ്രവാസി വെൽഫെയർ ഗുരുവായൂർ മണ്ഡലം മുൻ വൈസ് പ്രസിഡന്റും മുൻ തൃശൂർ ജില്ലാ കൗൺസിൽ അംഗവുമായിരുന്ന പെരുമ്പിലാവ് സ്വദേശി സിദ്ദീഖ് ശംസുദ്ദീൻ (66) ഖത്തറിൽ അന്തരിച്ചു. ദീർഘകാലം ചാവക്കാട് ടൗണിൽ ‘ജയ്ഹിന്ദ് ട്രാവൽസ്’ എന്ന സ്ഥാപനം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഖബറടക്കം ഖത്തറിൽ തന്നെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നജ്മയാണ് ഭാര്യ. ഫഹീം, ഹസീം, അഫ്രീൻ, നൂറാസ് എന്നിവർ മക്കളും ഷഹീർ, ഖൈറുന്നീസ എന്നിവർ മരുമക്കളുമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



