ജിദ്ദ – 2026 ലെ സൗദി ശതകോടീശ്വരന്മാരുടെ പട്ടിക ഫോബ്‌സ് മാഗസിന്‍ പ്രഖ്യാപിച്ചു. ആകെ 52.6 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള 12 വ്യവസായികള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു. 19.9 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ പട്ടികയില്‍ ഒന്നാമതെത്തി. 10.4 ബില്യണ്‍ ഡോളറുമായി സുലൈമാന്‍ അല്‍ഹബീബ് ആണ് തൊട്ടുപിന്നില്‍. അബ്ദുല്ല അല്‍റാജ്ഹി, ഇമാദ് അല്‍മുഹൈദിബ്, സുലൈമാന്‍ അല്‍മുഹൈദിബ്, ഉസാം അല്‍മുഹൈദിബ്, അബ്ദുല്ല ബിന്‍ സ്വാലിഹ് അല്‍ഉഥൈം, ഇബ്രാഹിം അല്‍മുഹൈദിബ്, അബ്ദുല്ല ആമിര്‍ അല്‍നഹ്ദി, മുഹമ്മദ് അബൂനയാന്‍, യൂസഫ് മുഹമ്മദ് ജംജൂം, അജ്ലാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍അജ്ലാന്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റ് പ്രമുഖ സൗദി വ്യവസായികള്‍. ഇവരുടെ ആസ്തികള്‍ 1.3 ബില്യണ്‍ ഡോളര്‍ മുതല്‍ 2.6 ബില്യണ്‍ ഡോളര്‍ വരെയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



