യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച റിയാദിൽ സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ-ഷറായുമായി കൂടിക്കാഴ്ച നടത്തി. 25 വർഷത്തിനിടെ ഇരു രാഷ്ട്രങ്ങളുടെയും നേതാക്കൾ തമ്മിലുള്ള ആദ്യ സമാഗമമാണിത്.
റിയാദിലെ റിറ്റ്സ്-കാൾട്ടൺ ഹോട്ടലിൽ ഇന്ന് നടന്ന ഗൾഫ്-യുഎസ് ഉച്ചകോടിക്കിടെ സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദുമായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി കൂടിക്കാഴ്ച നടത്തി.