ഈ വര്‍ഷത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം ദുല്‍ഹജ് ആറു വരെയുള്ള ദിവസങ്ങളില്‍ 91,000 ലേറെ ഹജ് തീര്‍ഥാടകര്‍ക്ക് ആരോഗ്യ പരിചരണങ്ങളും ചികിത്സകളും നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഉയര്‍ന്ന നിലവാരമുള്ളതും കാര്യക്ഷമവുമായ ആരോഗ്യ സംരക്ഷണം നല്‍കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും സംയുക്ത ശ്രമങ്ങളുടെ ഭാഗമായാണ് ഇത്രയും തീര്‍ഥാടകര്‍ക്ക് ആരോഗ്യ പരിചരണങ്ങളും ചികിത്സകളും നല്‍കിയത്. വിഷന്‍ 2030 ന്റെ ഭാഗമായ ആരോഗ്യ മേഖലാ പരിവര്‍ത്തന പ്രോഗ്രാമിന്റെയും പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാമിന്റെയും ലക്ഷ്യങ്ങളുമായി ഇത് പൊരുത്തപ്പെടുന്നു.
ജിദ്ദ – ബലിപെരുന്നാള്‍ ഒരുക്കങ്ങളുടെ ഭാഗമായി, രാജ്യത്തുടനീളമുള്ള ഈദ് ഗാഹുകളിലും മസ്ജിദുളിലും പെരുന്നാള്‍ നമസ്‌കാരത്തിനായി ഇസ്‌ലാമിക മന്ത്രാലയം സമഗ്ര പദ്ധതി…