റിയാദ്: റൂമില്‍ മരിച്ച നിലയില്‍ കാണപ്പെട്ട റിയാദിലെ ബാഡ്മിന്റന്‍ കോച്ച് മലപ്പുറം ചേലേമ്പ്ര സ്വദേശി ബിനീഷ് നാരായണന്റെ (47) മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ജൂണ്‍ ഒന്നിനാണ് ഇദ്ദേഹത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാരായണന്‍ ചന്ദ്രമതി ദമ്പതികളുടെ മകനാണ്. അമൃതയാണ് ഭാര്യ. മക്കള്‍: നവനിക, നിഹാരിക. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത സാമൂഹിക പ്രവര്‍ത്തകനായ നിഅ്മതുല്ലയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



