കേളി മൂസാമിയ ഏരിയാ ദവാദ്മി യൂണിറ്റ് ബലിപെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ സംഘാടക സമിതി രൂപീകരിച്ചു.
ബലികര്‍മം നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ പ്ലാറ്റ്‌ഫോം ആയ ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോമില്‍ സൗകര്യം ഏര്‍പ്പെടുത്തി. മക്ക റോയല്‍ കമ്മീഷനു കീഴിലെ പ്രോഗ്രാമുകളില്‍ ഒന്നായ, ബലിമാംസം പ്രയോജനപ്പെടുത്താനുള്ള പദ്ധതിയായ അദാഹിയുമായി സഹകരിച്ചാണ് ബലികര്‍മം നിര്‍വഹിക്കാന്‍ ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോമില്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഹജ് തീര്‍ഥാടകര്‍ക്കും അല്ലാത്തവര്‍ക്കും ബലികര്‍മം നിര്‍വഹിക്കാന്‍ പ്ലാറ്റ്‌ഫോമിനെ ചുമതലപ്പെടുത്താവുന്നതാണ്. ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോമില്‍ പണമടക്കുന്നവര്‍ക്കു വേണ്ടി ശരീഅത്ത് അനുസരിച്ച സമയത്തിനകം ബലികര്‍മം നിര്‍വഹിച്ച് അര്‍ഹരായവര്‍ക്കിടയില്‍ ബലിമാംസം വിതരണം ചെയ്യും.