അമേരിക്കന്‍ ജനതയോട് ഇറാനികള്‍ക്ക് ശത്രുതയില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍ പറഞ്ഞു. തന്റെ രാജ്യം അമേരിക്കന്‍ ജനതക്ക് ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണുമായുള്ള ടെലിവിഷന്‍ അഭിമുഖത്തിനിടെ ഇറാന്‍ പ്രസിഡന്റ് പറഞ്ഞു. വികലമായ മാധ്യമ വ്യവഹാരങ്ങളില്‍ വേരൂന്നിയ തെറ്റിദ്ധാരണയില്‍ നിന്നാണ് ഇറാനികള്‍ക്ക് അമേരിക്കയോട് ശത്രുതയുണ്ടെന്ന ധാരണ ഉടലെടുത്തത്.
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കുമെന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകളിൽ അവ്യക്തത.