Browsing: War

ഇറാനും ഇസ്രായിലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തില്‍ ഇറാനില്‍ ഇസ്രായിലിന്റെ ഗ്രൗണ്ട് കമാന്‍ഡോ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നതായി ഇസ്രായിലി ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ വ്യക്തമാക്കി. നമ്മുടെ വ്യോമസേനയുടെയും ഗ്രൗണ്ട് കമാന്‍ഡോ ഗ്രൂപ്പുകളുടെയും പ്രവര്‍ത്തന ഫലമായാണ് യുദ്ധത്തില്‍ ഇസ്രായില്‍ വിജയങ്ങള്‍ കൈവരിച്ചത്. ഗ്രൗണ്ട് കമാന്‍ഡോ ഗ്രൂപ്പുകള്‍ ഇറാന്റെ ഹൃദയഭാഗത്ത് രഹസ്യമായി പ്രവര്‍ത്തിച്ചു. ഇത് ഞങ്ങള്‍ക്ക് പൂര്‍ണമായ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചു – ഇസ്രായില്‍ സൈന്യം പുറത്തിറക്കിയ വീഡിയോ ക്ലിപ്പില്‍ ഇയാല്‍ സമീര്‍ പറഞ്ഞു. ഇസ്രായിലി സൈനികര്‍ ഇറാനുള്ളില്‍ യുദ്ധത്തില്‍ പങ്കെടുത്തെന്ന ഇസ്രായിലിന്റെ ആദ്യ പ്രഖ്യാപനമാണിത്. ഇപ്പോഴത്തെ സൈനിക നടപടി അവസാനിച്ചെങ്കിലും സൈനിക പ്രചാരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നിരവധി വെല്ലുവിളികള്‍ മുന്നിലുള്ളതിനാല്‍ നമ്മള്‍ ജാഗ്രത പാലിക്കണമെന്ന് ഇയാല്‍ സമീര്‍ വീഡിയോയില്‍ പറഞ്ഞു.

കേടുപാടുകള്‍ സംഭവിച്ചതിന്റെ ഫലമായി 11,000 ലേറെ പേര്‍ ഭവനരഹിതരായതായി. ഇവരെ 97 അഭയ കേന്ദ്രങ്ങളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

ഇറാന്‍ മിസൈലുകളും ഡ്രോണുകളും ചെറുക്കാന്‍ മാത്രം ഇസ്രായിലിന് പ്രതിദിനം 20 കോടി ഡോളര്‍ ചെലവഴിക്കേണ്ടിവന്നതായി വിദഗ്ധര്‍ കണക്കാക്കുന്നു.

ബാലിസ്റ്റിക് മിസൈലുകളുടെ മാരകമായ പരിക്കുകളിൽ നിന്ന് രക്ഷപ്പെടുന്നവർ പോലും ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ മരിക്കുന്ന സ്ഥിതിവിശേഷമാണ് കണ്ടുവരുന്നത്.

പന്ത്രണ്ടു ദിവസം നീണ്ട ഇറാന്‍-ഇസ്രായില്‍ യുദ്ധത്തില്‍ ഇറാനില്‍
610 പേര്‍ കൊല്ലപ്പെടുകയും 4,700 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 12 ദിവസത്തിനിടെ ആശുപത്രികളില്‍ ഭയാനകമായ കാഴ്ചകള്‍ നിറഞ്ഞതായി മന്ത്രാലയ വക്താവ് ഹുസൈന്‍ കെര്‍മന്‍പൂര്‍ ട്വിറ്ററില്‍ എഴുതി.

ഇരുപക്ഷവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും മേഖലയില്‍ സ്ഥിരത കൈവരിക്കാന്‍ ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറക്കാനുമുള്ള തീവ്രമായ അന്താരാഷ്ട്ര ശ്രമങ്ങള്‍ക്കിടയിലാണ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയത്.

ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയ ഖത്തറിലെ ഉല്‍ഉദൈദ് വ്യോമതാവളം ഒരു ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവഴിച്ച് 1996-ല്‍ ഖത്തര്‍ നിര്‍മ്മിച്ചതാണ്. പക്ഷെ ഈ രഹസ്യ കേന്ദ്രം 2001…

റഷ്യൻ ഭാഷ സംസാരിക്കുന്ന രണ്ട് ദശലക്ഷം ആളുകൾ ഇസ്രായിലിൽ ജീവിക്കുന്നതിനാലാണ് ഇറാന് പരസ്യമായ സഹായവുമായി ​രം​ഗത്താത്തതെന്ന് പുടിൻ വ്യക്തമാക്കി