മുന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ മഷ്ഹദിലെ സംസ്‌കാരത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, രാജ്യത്ത് കഴിഞ്ഞ മണിക്കൂറുകളിലുണ്ടായ യു.എസ് ആക്രമണങ്ങളില്‍ 14 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Browsing: usa attack iran
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ഇടക്കാല കരാര്‍ അവസാനിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം, ഹോര്‍മുസ് കടലിടുക്കിലെ നാവിഗേഷന്‍ സ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്താനുള്ള ഇറാന്റെ ശേഷി കുറക്കുക എന്ന ലക്ഷ്യത്തോടെ ഇറാനെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ ആരംഭിച്ചതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് ഗ്യാസ്, എണ്ണ ടാങ്കറുകകള്‍ ആക്രമിക്കപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷം ഇന്ന് പുലര്‍ച്ചെ യു.എസ് സൈന്യം ഇറാനെതിരെ പുതിയ ആക്രമണങ്ങള്‍ ആരംഭിച്ചു.
ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലിനു നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായി ഇറാനില്‍ വ്യോമാക്രമണം നടത്തിയതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
ഹോര്‍മുസ് കടലിടുക്കിനു സമീപം അമേരിക്കയുടെ അപ്പാച്ചെ സൈനിക ഹെലികോപ്റ്റര്‍ ഡ്രോണ്‍ ഉപയോഗിച്ച് ഇറാന്‍ വെടിവെച്ചിട്ടതിന് തിരിച്ചടിയായി അമേരിക്ക ഇറാനിലെങ്ങും ശക്തമായ ആക്രമണങ്ങള്‍ നടത്തി.
തെക്കന്‍ ഇറാനില്‍ മൈനുകളും മിസൈല്‍ ലോഞ്ചറുകളും സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ബോട്ടുകളെ ലക്ഷ്യമിട്ട് യു.എസ് സൈന്യം ആക്രമണം നടത്തി.
