Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, June 27
    Breaking:
    • അമേരിക്ക പിടികൂടിയ 22 ഇറാന്‍ നാവികരെ പാകിസ്ഥാനിലെ ഇറാന്‍ കോണ്‍സുലേറ്റിന് കൈമാറി
    • യെമനില്‍ മിന്നലേറ്റ് അഞ്ചംഗ കുടുംബം മരിച്ചു
    • ചരിത്രം കുറിച്ചു കേപ് വേർദെ; ഒരു ജയം പോലുമില്ലാതെ റൗണ്ട് ഓഫ് 32-ൽ! ഉറുഗ്വേയും സൗദിയും പുറത്ത്, ഇറാഖിനെ തകർത്ത് സെനഗൽ പ്രതീക്ഷകളിൽ
    • ഇറാനില്‍ മിസൈല്‍, ഡ്രോണ്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി അമേരിക്ക
    • പന്തുകൊണ്ട് വിസ്മയം തീർക്കുന്ന ഇരുതല വാൾ; ഉസ്മാൻ ഡെംബെലെ എന്ന ഫുട്ബോൾ പ്രതിഭാസം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ഇറാനില്‍ മിസൈല്‍, ഡ്രോണ്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി അമേരിക്ക

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/06/2026 Iran Top News USA World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലിനു നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായി ഇറാനില്‍ വ്യോമാക്രമണം നടത്തിയതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇറാനില്‍ മിസൈല്‍, ഡ്രോണ്‍ വെയര്‍ഹൗസുകളും തീരദേശ റഡാര്‍ നിലയങ്ങളും ലക്ഷ്യമിട്ടാണ് യു.എസ് വിമാനങ്ങള്‍ ആക്രമണം നടത്തിയതെന്ന് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. സിംഗപ്പൂര്‍ പതാക വഹിച്ച ചരക്ക് കപ്പലായ എം.വി എവര്‍ ലവ്ലിക്ക് നേരെ ജൂണ്‍ 25 ന് ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ഇറാനില്‍ മിസൈല്‍, ഡ്രോണ്‍ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയത്. സിവിലിയന്‍ കപ്പലിനു നേരെയുണ്ടായ ആക്രമണം വെടിനിര്‍ത്തലിന്റെയും നാവിഗേഷന്‍ സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ്. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നത് യു.എസ് സൈന്യം തുടരും. ഇറാനുമായുള്ള കരാറുകള്‍ പാലിക്കുന്നത് നിരീക്ഷിക്കുമെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.

    ഇറാന്‍ ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച സൂചന നല്‍കി. തൊട്ടുപിന്നാലെ, തെക്കന്‍ ഇറാന്‍ നഗരമായ സിരിക്കില്‍ സ്‌ഫോടനം കേട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിനെ ഇറാന്‍ ആക്രമിച്ചതായി ആരോപിച്ച ട്രംപ്, ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണയുടെ മണ്ടത്തരമായ ലംഘനം ആണ് ഇതെന്ന് വിശേഷിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹോര്‍മുസ് കടലിടുക്കിലെ സമുദ്ര ഗതാഗതം നിയന്ത്രിക്കാനുള്ള തങ്ങളുടെ അവകാശം ഇറാന്‍ ആവര്‍ത്തിച്ചു. അവ്യക്തമായ ക്രമീകരണങ്ങള്‍, ബദല്‍ മാര്‍ഗങ്ങള്‍, ഒരു തീരദേശ രാഷ്ട്രമെന്ന നിലയില്‍ ഇറാന്റെ പങ്ക് കണക്കിലെടുക്കാത്ത തീരുമാനങ്ങള്‍ എന്നിവ വഴി ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാന്‍ കഴിയില്ലെന്ന് ഇറാന്‍ ഡെപ്യൂട്ടി വിദേശ മന്ത്രി കാസിം ഗാരിബാബാദി എക്‌സ് പ്ലാറ്റ്ഫോമില്‍ പറഞ്ഞു. ഈ സംഭവവികാസങ്ങള്‍ ആഴ്ചയുടെ തുടക്കത്തെ അപേക്ഷിച്ച് വെള്ളിയാഴ്ച ഹോര്‍മുസ് കടലിടുക്ക് കടന്നുപോകുന്ന കപ്പലുകളുടെ എണ്ണത്തില്‍ കുറവുണ്ടാക്കിയതായി കപ്പല്‍ ട്രാക്കിംഗ് ഡാറ്റ സൂചിപ്പിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    usa attack iran
    Latest News
    അമേരിക്ക പിടികൂടിയ 22 ഇറാന്‍ നാവികരെ പാകിസ്ഥാനിലെ ഇറാന്‍ കോണ്‍സുലേറ്റിന് കൈമാറി
    27/06/2026
    യെമനില്‍ മിന്നലേറ്റ് അഞ്ചംഗ കുടുംബം മരിച്ചു
    27/06/2026
    ചരിത്രം കുറിച്ചു കേപ് വേർദെ; ഒരു ജയം പോലുമില്ലാതെ റൗണ്ട് ഓഫ് 32-ൽ! ഉറുഗ്വേയും സൗദിയും പുറത്ത്, ഇറാഖിനെ തകർത്ത് സെനഗൽ പ്രതീക്ഷകളിൽ
    27/06/2026
    ഇറാനില്‍ മിസൈല്‍, ഡ്രോണ്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി അമേരിക്ക
    27/06/2026
    പന്തുകൊണ്ട് വിസ്മയം തീർക്കുന്ന ഇരുതല വാൾ; ഉസ്മാൻ ഡെംബെലെ എന്ന ഫുട്ബോൾ പ്രതിഭാസം
    27/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.