320 ഇന്ത്യക്കാരും 100 ഇന്ത്യന്‍ വംശജരും ഇപ്പോഴും ബന്ധപ്പെടാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ്
കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ കുതിച്ചുയരുന്നു. ഇതുവരെ 547 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 977 ലധികം പേരെ കാണാതാവുകയും ചെയ്തതായി നേപ്പാള്‍ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.ദാരുണമായ സംഭവത്തിന്റെ മൂന്നാം ദിവസവും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെ 14,000 ല്‍ അധികം സുരക്ഷാ ഉദ്യോഗസ്ഥരെ തിരച്ചിലിനായി നിയോഗിച്ചിട്ടുണ്ട്, ഏകദേശം 3,742 പേരെ രക്ഷപ്പെടുത്തി.2015 ലെ ഭൂകമ്പത്തിനുശേഷം നേപ്പാളിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണിത്. ഹിമാനികള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് മഞ്ഞുമൂടിയ അവശിഷ്ടങ്ങള്‍ ഒഴുകിയെത്തിയതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ പറയുന്നത്. ടിബറ്റ് ഭാഗത്തുള്ള ഒരു അണക്കെട്ട് പൊട്ടിയതിനെത്തുടര്‍ന്ന്, നേപ്പാള്‍ പോലീസ് ഇന്ന(വെള്ളിയാഴ്ച) പുതിയ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. സുരക്ഷാ ഉദ്യോഗസ്ഥരോടും രക്ഷാപ്രവര്‍ത്തകരോടും അടിയന്തരമായി സുരക്ഷിത സ്ഥാനത്തേക്ക് മാറാനും നിര്‍ദ്ദേശിച്ചു.സേതി ഗണ്ഡകി നദിയില്‍ ത്രിശൂലി നദി ചേരുന്ന ചിത്വന്‍ ജില്ലയില്‍നിന്നാണ് കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിച്ചത്.
അതേസമയം, ദുരന്തത്തില്‍ നിന്നും 21 ഇന്ത്യക്കാരെ വെള്ളിയാഴ്ച്ച രക്ഷപ്പെടുത്തി. നൂറുകണക്കിന് ആളുകളെ കാണാതായയതാണ് റിപ്പോര്‍ട്ട. ഏകദേശം 320 ഇന്ത്യക്കാരും 100 ഇന്ത്യന്‍ വംശജരും ഇപ്പോഴും ബന്ധപ്പെടാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. എട്ട് മലയാളികളെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും ഇവരുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്നും നോര്‍ക്ക അധികൃതര്‍ അറിയിച്ചു







