Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 10
    Breaking:
    • രാജ്യദ്രോഹ കേസില്‍ കുവൈത്തില്‍ മൂന്നു പേര്‍ക്ക് തടവ് ശിക്ഷ
    • യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണം; മധ്യപൂർവേഷ്യയിൽ യുദ്ധഭീതി ശക്തം
    • വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണം, ജല-വൈദ്യുതി ബില്ലുകൾ ഏകീകരിക്കണം: സൗദി ശൂറ കൗൺസിലിന്റെ സുപ്രധാന നിർദേശങ്ങൾ
    • ജീവന്‍ വേണമെങ്കില്‍ യു.എസ് സൈനികര്‍ മേഖല വിടണമെന്ന് ഇറാന്‍
    • സൈനിക ഹെലികോപ്റ്റര്‍ വീഴ്ത്തിയതിന് തിരിച്ചടിയായി ഇറാനിലെങ്ങും യു.എസ് ആക്രമണങ്ങള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    സൈനിക ഹെലികോപ്റ്റര്‍ വീഴ്ത്തിയതിന് തിരിച്ചടിയായി ഇറാനിലെങ്ങും യു.എസ് ആക്രമണങ്ങള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/06/2026 World Iran USA War 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ അപ്പാച്ചെ സൈനിക ഹെലികോപ്റ്റര്‍ ഡ്രോണ്‍ ഉപയോഗിച്ച് ഇറാന്‍ വെടിവെച്ചിട്ടതിന് തിരിച്ചടിയായി അമേരിക്ക ഇറാനിലെങ്ങും ശക്തമായ ആക്രമണങ്ങള്‍ നടത്തി. ഇന്ന് പുലര്‍ച്ചെ രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള നിരവധി പ്രദേശങ്ങളില്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍ കേട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഇറാന്‍ യു.എസ് ഹെലികോപ്റ്റര്‍ വെടിവച്ചിട്ടതിന് പ്രതികാരമായി ഇറാന്‍ ലക്ഷ്യങ്ങളില്‍ യു.എസ് വ്യോമാക്രമണത്തിന്റെ മൂന്നാം തരംഗം ആരംഭിച്ചതായി യു.എസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. യു.എസ് പ്രസിഡന്റ് ഉത്തരവിട്ടതിനെ തുടര്‍ന്ന് ഗള്‍ഫ് സമയം ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് ഇറാനില്‍ വ്യോമാക്രമണം ആരംഭിച്ചതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹോര്‍മുസ് കടലിടുക്കിന് അഭിമുഖമായി ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ ബന്ദര്‍ അബ്ബാസ് നഗരത്തില്‍ നിരവധി സ്‌ഫോടനങ്ങള്‍ കേട്ടതായി പ്രാദേശിക സ്രോതസ്സുകളെ ഉദ്ധരിച്ച് ഇറാന്‍ മാധ്യമങ്ങള്‍ പറഞ്ഞു. സിരിക്കിന്റെ തീരപ്രദേശത്ത് പുതിയ സ്‌ഫോടനം മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സിരിക്കിലെ ജല അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യം വെച്ചാണ് യു.എസ് വ്യോമാക്രമണമുണ്ടായതെന്ന് ഏജന്‍സി പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിന്റെ പ്രവേശന കവാടത്തില്‍ സ്ഥിതിചെയ്യുന്ന ബന്ദര്‍ അബ്ബാസ്, ഖെഷം ദ്വീപ് എന്നിവിടങ്ങളിലും സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മേഖലയിലും അഹ്‌വാസ് പ്രദേശത്തും തുടര്‍ന്നും സ്‌ഫോടനങ്ങള്‍ കേട്ടതായി പ്രാദേശിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

    ഹോര്‍മുസ് കടലിടുക്കിന് മുകളില്‍ വെച്ച് യു.എസ് അപ്പാച്ചെ ഹെലികോപ്റ്റര്‍ വെടിവച്ചിട്ടതിനെ തുടര്‍ന്ന് ഇറാനെതിരെ വളരെ ശക്തവും നിര്‍ണ്ണായകവുമായ സൈനിക പ്രതികരണം അമേരിക്ക ആരംഭിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
    ഇറാനില്‍ യു.എസ് വ്യോമാക്രമണത്തിന്റെ മൂന്നാം തരംഗം ഇതിനകം ആരംഭിച്ചതായി യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്‌സിയോസ് പറഞ്ഞു. അപ്പാച്ചെ ഹെലികോപ്റ്റര്‍ വെടിവച്ചിട്ടതിന് തിരിച്ചടിയായി പ്രതിരോധ ആക്രമണങ്ങള്‍ നടത്തിയതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി ഹോര്‍മോസ്ഗാന്‍ പ്രവിശ്യയില്‍ സ്‌ഫോടനങ്ങള്‍ കേട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വിപുലമായ ഒരു ഓപ്പറേഷന്റെ സൂചനകള്‍ ആരംഭിച്ചു. ഖെഷം ദ്വീപ് ആക്രമിക്കപ്പെട്ടുവെന്നും അവിടെ ആറ് സ്‌ഫോടനങ്ങള്‍ കേട്ടതായും ഇറാന്‍ ടെലിവിഷന്‍ വ്യക്തമാക്കി.

    സിരിക് പ്രദേശത്ത് പ്രൊജക്‌റ്റൈല്‍ ആക്രമണമുണ്ടായതായി ഇറാന്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് ജാസ്‌ക്, ഖെഷം, സിരിക് എന്നിവയുള്‍പ്പെടെ നിരവധി തീരദേശ പ്രദേശങ്ങളില്‍ വീണ്ടും ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെക്കന്‍ തീരത്ത് ശാന്തത തിരിച്ചുവരുന്നതായി ഔദ്യോഗിക മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും, ബന്ദര്‍ അബ്ബാസ്, സിരിക്, ഖെഷം എന്നിവിടങ്ങളില്‍ പിന്നീടുണ്ടായ സ്‌ഫോടനങ്ങള്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചതായും മേഖലയില്‍ യു.എസ് ആക്രമണങ്ങള്‍ തുടരുന്നതായും വ്യക്തമാക്കി.
    ഹോര്‍മുസ് കടലിടുക്കിന് ചുറ്റുമുള്ള ഇറാന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും റഡാര്‍ ഇന്‍സ്റ്റാളേഷനുകളെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് അമേരിക്ക സ്ഥിരീകരിച്ചു. ഇറാനുള്ള മുന്നറിയിപ്പ് എന്നാണ് യു.എസ് ഉദ്യോഗസ്ഥര്‍ ഈ ഓപ്പറേഷനെ വിശേഷിപ്പിച്ചത്. അതേസമയം ആക്രമണങ്ങള്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളെ ബാധിക്കില്ലെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    usa attack iran
    Latest News
    രാജ്യദ്രോഹ കേസില്‍ കുവൈത്തില്‍ മൂന്നു പേര്‍ക്ക് തടവ് ശിക്ഷ
    10/06/2026
    യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണം; മധ്യപൂർവേഷ്യയിൽ യുദ്ധഭീതി ശക്തം
    10/06/2026
    വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണം, ജല-വൈദ്യുതി ബില്ലുകൾ ഏകീകരിക്കണം: സൗദി ശൂറ കൗൺസിലിന്റെ സുപ്രധാന നിർദേശങ്ങൾ
    10/06/2026
    ജീവന്‍ വേണമെങ്കില്‍ യു.എസ് സൈനികര്‍ മേഖല വിടണമെന്ന് ഇറാന്‍
    10/06/2026
    സൈനിക ഹെലികോപ്റ്റര്‍ വീഴ്ത്തിയതിന് തിരിച്ചടിയായി ഇറാനിലെങ്ങും യു.എസ് ആക്രമണങ്ങള്‍
    10/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.