Browsing: Top News

വിദേശങ്ങളില്‍ തങ്ങളുടെ ചില നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായില്‍ പുതിയ വധശ്രമങ്ങള്‍ നടത്തിയേക്കുമെന്ന ആശങ്കകള്‍ ഹമാസിനുള്ളില്‍ ശക്തമാകുന്നു.

ഫലസ്തീനികള്‍ക്കിടയില്‍ വ്യാപകമായ പിന്തുണയുള്ള ഫലസ്തീന്‍ രാഷ്ട്രീയ നേതാവ് മര്‍വാന്‍ അല്‍ബര്‍ഗൂത്തിയെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് എഴുത്തുകാര്‍, അഭിനേതാക്കള്‍, സംഗീതജ്ഞര്‍ എന്നിവരുള്‍പ്പെടെ 200 ലേറെ ലോക പ്രശസ്തര്‍ തുറന്ന കത്തില്‍ ഇസ്രായിലിനോട് ആവശ്യപ്പെട്ടു.

ഗാസ മുനമ്പിലെ റഫയില്‍ ഹമാസ് വിരുദ്ധ സായുധ ഗ്രൂപ്പ് നേതാവും ഇസ്രായില്‍ അനുകൂലിയുമായ യാസിര്‍ അബൂശബാബ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.

സഹായവസ്തുക്കളുമായി ഗാസ മുനമ്പിലേക്ക് പ്രവേശിക്കുന്ന ട്രക്കുകള്‍ ഗാസനിവാസികളുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റുന്നില്ലന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം.

ഇന്ന് മുതൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഹയ വിസയിൽ എത്തുന്നവർക്ക് ഖത്തറിൽ രണ്ട് മാസം താമസിക്കാം.

കേരളം അടക്കം 12 സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക പ്രത്യേക തീവ പരിശോധന ( എസ്ഐആർ) യുടെ സമയപരിധി തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി.

വാഷിംഗ്ടണില്‍ അഫ്ഗാന്‍ യുവാവ് രണ്ട് നാഷണല്‍ ഗാര്‍ഡ് സൈനികര്‍ക്കു നേരെ വെടിവെച്ചതിനു പിന്നാലെ യു.എസ് സംവിധാനം പൂര്‍ണമായും വീണ്ടെടുക്കുന്നതു വരെ ഭരണകൂടം എല്ലാ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റം നിര്‍ത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ സൈന്യം നടത്തിയ റെയ്ഡിനിടെ നിരായുധരായി കീഴടങ്ങിയ രണ്ട് ഫലസ്തീന്‍ യുവാക്കളെ ഇസ്രായില്‍ സുരക്ഷാ സേന പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചുകൊന്നു.