Browsing: Saudi arabia

ഈ വര്‍ഷം ആദ്യ പാദത്തില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വിവിധ പ്രവിശ്യകളിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 1,15,000 ലേറെ തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി മന്താലയം വെളിപ്പെടുത്തി. തൊഴില്‍ നിയമവും സൗദിവല്‍ക്കരണവും മന്ത്രാലയ തീരുമാനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആദ്യ പാദത്തില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നാലു ലക്ഷത്തിലേറെ ഫീല്‍ഡ് പരിശോധനകള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടത്തി. ഇക്കാലയളവില്‍ മന്ത്രാലയത്തിന് 14,600 ലേറെ പരാതികള്‍ ലഭിച്ചു. ഇതില്‍ 98.9 ശതമാനവും പരിഹരിച്ചു.

ഗാസയിലെ മനുഷ്യരുടെ ദുരിതങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലെന്നും, ഈ പ്രതിസന്ധി അവസാനിപ്പിക്കാനും അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി എല്ലാവര്‍ക്കും ശാശ്വതവും സമഗ്രവുമായ സമാധാനം കൈവരിക്കാനും അന്താരാഷ്ട്ര സമൂഹം ഉത്സാഹത്തോടെ പ്രവര്‍ത്തിക്കണമെന്നും പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാരനെ പ്രതിനിധീകരിച്ചാണ് വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയുടെ രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ പങ്കെടുത്തത്. ബ്രിക്‌സ് ഗ്രൂപ്പില്‍ ചേരാന്‍ ക്ഷണിക്കപ്പെട്ട അംഗമെന്നോണമാണ് സൗദി അറേബ്യ ഉച്ചകോടിയില്‍ പങ്കെടുത്തത്.

ഈ വര്‍ഷം രണ്ടാം പാദത്തില്‍ പുതുതായി 80,096 കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ അനുവദിച്ചതായി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി. ഒന്നാം സ്ഥാനത്തുള്ള റിയാദ് പ്രവിശ്യയില്‍ 28,181 ഉം രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 14,498 ഉം മൂന്നാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 12,985 ഉം നാലാം സ്ഥാനത്തുള്ള അല്‍ഖസീമില്‍ 4,920 ഉം അഞ്ചാം സ്ഥാനത്തുള്ള അസീര്‍ പ്രവിശ്യയില്‍ 3,875 ഉം കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ രണ്ടാം പാദത്തില്‍ അനുവദിച്ചു.

വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് സൗദി അറേബ്യയിൽ പ്രവേശിക്കാൻ ശ്രമിച്ച പാകിസ്താൻ സ്വദേശിയായ യുവാവിനെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗദി ജവാസാത്ത് (പാസ്‌പോർട്ട് അതോറിറ്റി) പിടികൂടി.

മുമ്പ് നിയമലംഘനത്തിന് സൗദിയിൽ നിന്ന് നാടുകടത്തപ്പെട്ട ഇയാൾ, വ്യാജ പാസ്‌പോർട്ട് സംഘടിപ്പിച്ച് പുതിയ വിസയിൽ അനധികൃതമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതിക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി ജവാസാത്ത് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം വിദേശ രാജ്യങ്ങളില്‍ നിന്ന് 1.692 കോടിയിലേറെ ഉംറ തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിയതായി വിഷന്‍ 2030 പ്രൊഗ്രാമുകളിലൊന്നായ പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാം വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണത്തെക്കാള്‍ കൂടുതലാണിത്. 2022 നെ അപേക്ഷിച്ച് 2024 ല്‍ വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ 101 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

മോസ്‌കോ സൗദി എംബസിയുടെ പുതിയ കെട്ടിടം വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു. വിദേശകാര്യ സഹമന്ത്രി അബ്ദുല്‍ഹാദി അല്‍മന്‍സൂരി, വിദേശ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി ഡോ. സൗദ് അല്‍സാത്തി, റഷ്യയിലെ സൗദി അംബാസഡര്‍ അബ്ദുറഹ്മാന്‍ അല്‍അഹ്മദ്, വിദേശ മന്ത്രാലയത്തില്‍ പദ്ധതി, ആസ്തികാര്യ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ ഖാലിദ് അല്‍റുമൈഹ് എന്നിവരും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

സൗദിയില്‍ നഗരസഭാ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് ചട്ടങ്ങള്‍ നഗരസഭാ, പാര്‍പ്പിടകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈല്‍ അംഗീകരിച്ചു. നഗരസഭാ നിയമ ലംഘനങ്ങള്‍ക്ക് പത്തു ലക്ഷം റിയാല്‍ വരെ പിഴ അടക്കമുള്ള ശിക്ഷകളാണ് പുതിയ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്യുന്നത്.

ഓരോ നിയമ ലംഘനത്തിന്റെയും സ്വഭാവത്തിനും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് ഉയര്‍ന്ന പിഴകളും പരിഷ്‌കരിച്ച പിഴ വിലയിരുത്തല്‍ സംവിധാനങ്ങളും ഈ ഭേദഗതികളില്‍ ഉള്‍പ്പെടുന്നു.

ഉംറ തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്തിയതിനും നിയമ ലംഘനങ്ങള്‍ ആവര്‍ത്തിച്ചതും നാലു ഉംറ സര്‍വീസ് കമ്പനികളുടെ ലൈസന്‍സുകള്‍ ഹജ്, ഉംറ മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു. മറ്റേതാനും ഉംറ കമ്പനികള്‍ക്ക് പിഴ ചുമത്തിയിട്ടുമുണ്ട്.

നഗരത്തില്‍ ജനവാസ കേന്ദ്രത്തില്‍ പൊതുസ്ഥലത്തു വെച്ച് വെടിവെപ്പ് നടത്തിയ യുവാവിനെ തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കും വിധം യുവാവ് പൊതുസ്ഥലത്തു വെച്ച് വെടിവെപ്പ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.