കയ്റോ – ഉത്തര ഈജിപ്തിലെ അസിയൂത്ത് ഗവര്‍ണറേറ്റില്‍ വെസ്റ്റേണ്‍ ഡെസേര്‍ട്ട് റോഡില്‍ ട്രാക്ടര്‍ ട്രെയിലറുമായി കൂട്ടിയിടിച്ച് മിനിബസ് മറിഞ്ഞ് രണ്ട് പേര്‍ മരിക്കുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആംബുലന്‍സുകളില്‍ അസിയൂത്ത് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് നീക്കി. മൃതദേഹങ്ങള്‍ ഇതേ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ബന്ധപ്പെട്ട വകുപ്പുകള്‍ റോഡില്‍ നിന്ന് അപകട അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group