മോസ്കോ – മോസ്കോ സൗദി എംബസിയുടെ പുതിയ കെട്ടിടം വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന് ഉദ്ഘാടനം ചെയ്തു. വിദേശകാര്യ സഹമന്ത്രി അബ്ദുല്‍ഹാദി അല്‍മന്‍സൂരി, വിദേശ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി ഡോ. സൗദ് അല്‍സാത്തി, റഷ്യയിലെ സൗദി അംബാസഡര്‍ അബ്ദുറഹ്മാന് അല്‍അഹ്മദ്, വിദേശ മന്ത്രാലയത്തില്‍ പദ്ധതി, ആസ്തികാര്യ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ ഖാലിദ് അല്‍റുമൈഹ് എന്നിവരും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ലോകമെമ്പാടും സൗദി നയതന്ത്ര മിഷനുകളുടെ പ്രകടനം വികസിപ്പിക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സമഗ്രമായ കാഴ്ചപ്പാടിനുള്ളില്‍, വിദേശത്തുള്ള സൗദി പൗരന്മാര്ക്കും ഉപയോക്താക്കള്‍ക്കും ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കാനുള്ള വിദേശ മന്ത്രാലയത്തിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന വ്യതിരിക്തവും ആധുനികവുമായ റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ നല്‍കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ എംബസി കെട്ടിടത്തിന്റെ ഉദ്ഘാടനം.