റോഡപകടങ്ങൾ കാണാൻ വാഹനങ്ങൾ നിർത്തുകയോ വേഗം കുറയ്ക്കുകയോ ചെയ്താൽ 1,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾ അപകടത്തിൽപ്പെട്ടവരുടെ ജീവന് ഭീഷണിയുണ്ടാക്കുകയും രക്ഷാപ്രവർത്തകർക്ക് കൃത്യസമയത്ത് സ്ഥലത്തെത്താൻ തടസ്സം സൃഷ്ടിക്കുകയും ചെയ്യും. ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര വാഹന സർവീസുകളുടെ യാത്രയും ഇത് തടസ്സപ്പെടുത്തും.
Browsing: Ministry of Interior
ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയ കേസിലെ പ്രതിയായ സൗദി യുവാവിന് കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ഭീകരാക്രമണങ്ങളെ പിന്തുണക്കുകയും സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചുവന്ന ഏതാനും ഭീകരര്‍ക്ക് ഒളിച്ചുകഴിയാന്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും സൗദിയില്‍ ഭീകരാക്രമണങ്ങള്‍ക്ക് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ വിദേശത്തു പോയി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും നിര്‍മിക്കുന്നതില്‍ പരിശീലനം നേടുകയും ചെയ്ത അലി ബിന്‍ അലവി ബിന്‍ മുഹമ്മദ് അല്‍അലവിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ കോസ്റ്റ് ഗാർഡ് ജനറൽ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ സമുദ്ര സുരക്ഷാ മേഖലയിലെ വനിതകളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതായി കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ കൊമഡോർ സ്റ്റാഫ് ശൈഖ് മുബാറക് അലി അൽ യൂസഫ് വ്യക്തമാക്കി.
പ്രവാസികള്‍ക്ക് സ്വന്തമാക്കാവുന്ന വാഹനങ്ങളുടെ എണ്ണം ഒന്നായി പരിമിതപ്പെടുത്തിയും ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ 750 ശതമാനം വരെ കുത്തനെ ഉയര്‍ത്തിയും നിരവധി പരിഷ്‌കാരങ്ങളാണ് കുവൈത്തിൽ വരാനിരിക്കുന്നത്