അബുദാബി – കൃത്യമല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും സൈറ്റുകള്‍ ചിത്രീകരിച്ചതിനും പ്രവാസികള്‍ ഉള്‍പ്പെടെ 45 പേരെ അറസ്റ്റ് ചെയ്തതായി അബുദാബി പോലീസ് അറിയിച്ചു. നിലവിലെ സംഭവവികാസങ്ങളുടെ സമയത്ത് വ്യത്യസ്ത സ്ഥലങ്ങള്‍ ചിത്രീകരിച്ചതിനും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അവ പ്രചരിപ്പിച്ചതിനും അബുദാബി പോലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് വിവിധ രാജ്യക്കാരായ 45 പേരെ അറസ്റ്റ് ചെയ്തതായി അബുദാബി പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. ഇവര്‍ പൊതുജന വികാരം ഇളക്കിവിടുകയും സമൂഹത്തിലെ അംഗങ്ങള്‍ക്കിടയില്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതായും പോലീസ് കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



