ദുബായ് : ഇറാനിയൻ ക്ലബ് ദുബൈ മാർച്ച് 16 മുതൽ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെക്കുന്നതായി അധികൃതർ അറിയിച്ചു. നിലവിലെ സാഹചര്യങ്ങളെ തുടർന്നാണ് ഈ തീരുമാനം എടുത്തതെന്ന് ക്ലബ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്നും ക്ലബ്ബുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ അവരുടെ ഔദ്യോഗിക ചാനലുകളിലൂടെയാണ് മാത്രമേ പുറത്തുവിടുകയുള്ളുവെന്നും അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



