ആണവ പ്രശ്‌നത്തില്‍ ഇറാനുമായി കരാറിലെത്താന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നുവെങ്കില്‍ ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയോട് കാണിക്കുന്ന അനാദരവും അനുചിതവുമായ പെരുമാറ്റവും അവസാനിപ്പിക്കണമെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി ആവശ്യപ്പെട്ടു. ഇറാന്‍ ജനത ഭീഷണികളും അപമാനങ്ങളും അംഗീകരിക്കില്ല. ചിലര്‍ അവരുടെ വ്യാമോഹങ്ങളാല്‍ നയിക്കപ്പെട്ട് ഗുരുതരമായ തെറ്റുകള്‍ ചെയ്താല്‍ ഇറാന്‍ അതിന്റെ യഥാര്‍ഥ കഴിവുകള്‍ വെളിപ്പെടുത്താന്‍ മടിക്കില്ല – എക്‌സ് പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ വിദേശ മന്ത്രി പറഞ്ഞു. സദ്ഭാവത്തിന് സദ്ഭാവം തിരികെ ലഭിക്കും, ബഹുമാനം ബഹുമാനത്തെ വളര്‍ത്തുന്നു – അബ്ബാസ് അറാഖ്ജി പറഞ്ഞു.
Browsing: Iran
ഇറാനെതിരായ ആക്രമണങ്ങള്‍ കൂട്ടായ സ്വയം പ്രതിരോധമായിരുന്നെന്ന് യു.എന്‍ രക്ഷാ സമിതിയില്‍ അവകാശപ്പെട്ടും ന്യായീകരിച്ചും അമേരിക്ക.
യു.എ.ഇ പത്രമായ ദി നാഷണലിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അഭിപ്രായ പ്രകടനം.
അമേരിക്കൻ കേന്ദ്രങ്ങളിലേക്ക് അനായാസം പ്രവേശിക്കാമെന്നും ആവശ്യമെന്ന് തോന്നുമ്പോഴെല്ലാം അവർക്കെതിരെ നടപടിയെടുക്കാൻ കഴിയുമെന്നതും ചെറിയ സംഭവമല്ല,
ഇറാനും ഇസ്രായിലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തില്‍ ഇറാനില്‍ ഇസ്രായിലിന്റെ ഗ്രൗണ്ട് കമാന്‍ഡോ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നതായി ഇസ്രായിലി ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ വ്യക്തമാക്കി. നമ്മുടെ വ്യോമസേനയുടെയും ഗ്രൗണ്ട് കമാന്‍ഡോ ഗ്രൂപ്പുകളുടെയും പ്രവര്‍ത്തന ഫലമായാണ് യുദ്ധത്തില്‍ ഇസ്രായില്‍ വിജയങ്ങള്‍ കൈവരിച്ചത്. ഗ്രൗണ്ട് കമാന്‍ഡോ ഗ്രൂപ്പുകള്‍ ഇറാന്റെ ഹൃദയഭാഗത്ത് രഹസ്യമായി പ്രവര്‍ത്തിച്ചു. ഇത് ഞങ്ങള്‍ക്ക് പൂര്‍ണമായ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചു – ഇസ്രായില്‍ സൈന്യം പുറത്തിറക്കിയ വീഡിയോ ക്ലിപ്പില്‍ ഇയാല്‍ സമീര്‍ പറഞ്ഞു. ഇസ്രായിലി സൈനികര്‍ ഇറാനുള്ളില്‍ യുദ്ധത്തില്‍ പങ്കെടുത്തെന്ന ഇസ്രായിലിന്റെ ആദ്യ പ്രഖ്യാപനമാണിത്. ഇപ്പോഴത്തെ സൈനിക നടപടി അവസാനിച്ചെങ്കിലും സൈനിക പ്രചാരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നിരവധി വെല്ലുവിളികള്‍ മുന്നിലുള്ളതിനാല്‍ നമ്മള്‍ ജാഗ്രത പാലിക്കണമെന്ന് ഇയാല്‍ സമീര്‍ വീഡിയോയില്‍ പറഞ്ഞു.
വരും വര്‍ഷങ്ങളിലും ഇറാനില്‍ ഇസ്രായില്‍ ഇന്റലിജന്‍സ് സാന്നിധ്യം നിലനിര്‍ത്തുമെന്ന് മൊസാദ് തലവനായ ഡേവിഡ് ബാര്‍ണിയ വ്യക്തമാക്കി. ഇറാനില്‍ മൊസാദിന്റെ പ്രവര്‍ത്തന നേട്ടങ്ങള്‍ സങ്കല്‍പത്തിനും അപ്പുറമാണെന്ന് ജൂണ്‍ 13 നും അതിനു ശേഷവും ഇറാന്‍ ലക്ഷ്യങ്ങള്‍ക്കെതിരായ രഹസ്യ ഓപ്പറേഷനുകളില്‍ പങ്കെടുത്ത മൊസാദ് ഏജന്റുമാരെ അഭിസംബോധന ചെയ്ത് ബാര്‍ണിയ വിശേഷിപ്പിച്ചു. സൈനിക നേതാക്കളുടെയും ആണവ ശാസ്ത്രജ്ഞരുടെയും കൊലപാതകങ്ങള്‍, ആണവ കേന്ദ്രങ്ങളില്‍ ബോംബാക്രമണം, ഡ്രോണ്‍, ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങളില്‍ ബോംബാക്രമണം എന്നിവയുള്‍പ്പെടെ സങ്കീര്‍ണമായ ഓപ്പറേഷനുകള്‍ ഇറാനില്‍ മൊസാദ് നടത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കേടുപാടുകള്‍ സംഭവിച്ചതിന്റെ ഫലമായി 11,000 ലേറെ പേര്‍ ഭവനരഹിതരായതായി. ഇവരെ 97 അഭയ കേന്ദ്രങ്ങളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
താല്‍ക്കാലിക വിവാഹമെന്ന പേരില്‍ ശിയാക്കള്‍ക്കിടയില്‍ പ്രചുരപ്രചാരം നേടിയ വിവാഹത്തിലൂടെ 100 ലേറെ മുതിര്‍ന്ന ഇറാന്‍ നേതാക്കളെ താന്‍ കെണിയില്‍ വീഴ്ത്തിയതായി കാതറീന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള തീരുമാനം അംഗീകാരത്തിനായി സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന് റഫര്‍ ചെയ്യുമെന്ന് പാര്‍ലമെന്റ് അംഗത്തെ ഉദ്ധരിച്ച് ഇറാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
മൂന്നാം തലമുറ ഖൈബര്‍ ഷെകന്‍ മിസൈലുകളുടെ പ്രഹരശേഷിയാണ് ഇസ്രായിലിനെയും അമേരിക്കയെയും യുദ്ധം തുടരുന്നതില്‍ നിന്ന് പിന്തരിപ്പിച്ചെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. ഇറാനും ഇസ്രായിലും തമ്മില്‍ വെടിനിര്‍ത്തലിന് അഭ്യര്‍ഥിച്ചത് അമേരിക്കയാണ്. ഇറാന്‍ കരുത്തു തെളിയിച്ചതാണ് വെടിനിര്‍ത്തലിലേക്ക് നയിച്ചത്. അമേരിക്ക ഇടപെട്ടാലുടന്‍ ഇറാന്‍ കീഴടങ്ങുമെന്നായിരുന്നു അവരുടെ നിഷ്‌കളങ്കമായ ധാരണ. എന്നാല്‍ കൂടുതല്‍ നിര്‍ണായകവും ശക്തവുമായ മൂന്നാം തലമുറ ഖൈബര്‍ ഷെകന്‍ മിസൈലുകള്‍ ഉപയോഗിച്ചുള്ള ഞങ്ങളുടെ തിരിച്ചടി കണ്ടപ്പോള്‍ അവര്‍ യുദ്ധം തുടരുന്നതില്‍ നിന്ന് പിന്മാറുകയും മധ്യസ്ഥര്‍ വഴി വെടിനിര്‍ത്തലിന് ആഹ്വാനം നടത്തുകയും ചെയ്തു. ഇറാന്‍ ആണവ പദ്ധതി തുടരുകയാണെന്നും വിദേശ മന്ത്രി പറഞ്ഞു.
