ഹുര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതത്തിന് ഭീഷണി ഉയര്‍ത്തുന്ന ഇറാന്റെ ശേഷികള്‍ അമേരിക്ക നശിപ്പിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
Browsing: iran -usa-israel conflict
അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ ആരംഭിക്കണമെങ്കിൽ ലെബനോനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്.
ഇറാനെ നശിപ്പിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാഷയും ഭീഷണിയും ബ്രിട്ടീഷ് മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍
സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരനും ഇറാന് വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിയും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി.
പശ്ചിമേഷ്യയിൽ ഇറാൻ സംഘർഷം അതീവ ഗുരുതരമായി തുടരുന്നതിനിടെ, അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് കനത്ത തിരിച്ചടി നൽകി സഖ്യകക്ഷിയായ ബ്രിട്ടൻ
യുദ്ധത്തില്‍ തങ്ങള്‍ പുരോഗതി കൈവരിക്കുന്നുണ്ടെന്നും 15,000 മിസൈലുകളും 45,000 ഡ്രോണുകളും ഇപ്പോഴും തങ്ങളുടെ കൈവശമുണ്ടെന്നും ഇറാന് പാകിസ്ഥാനെ അറിയിച്ചതായി മധ്യസ്ഥരെ ഉദ്ധരിച്ച് വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാന് മിസൈലുകള്‍ തടഞ്ഞതിനെ തുടര്‍ന്ന് മുറൈഖ് പ്രദേശത്ത് ഖത്തരി പൗരന്റെ വീടിന് മുകളില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ച് ഖത്തരി ബാലിക ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.
ഇറാന് അന്ത്യശാസനങ്ങള്‍ നല്കുന്ന ശൈലി അമേരിക്ക ഉപേക്ഷിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു.
ഇറാന് യുദ്ധം ആരംഭിച്ച ഫെബ്രുവരി 28 മുതല്‍ ഹുര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ ടാങ്കര്‍ ഗതാഗതം 90 ശതമാനത്തിലധികം കുറഞ്ഞതായി ബഹ്റൈന്‍ വിദേശ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അല്‍സയ്യാനി വ്യക്തമാക്കി.
ദമാസ്കസിലെ യു.എ.ഇ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പങ്കുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ടു പേരെ സുരക്ഷാ വിഭാഗങ്ങള്‍ അറസ്റ്റ് ചെയ്തതായി സിറിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
