വാഷിംഗ്ടണ്‍ – ഇസ്രായിലിനെതിരായ ഇറാന്‍ ആക്രമണം യുദ്ധം അവസാനിപ്പിക്കാന്‍ ഇറാനുമായി നടത്തുന്ന ചര്‍ച്ചകളുടെ ഗതിയെ ബാധിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് കരാറില്‍ ഒരു സ്വാധീനവും ചെലുത്തില്ല. ഇത് എങ്ങിനെ അവസാനിക്കുമെന്ന് നമുക്ക് നോക്കാം. പക്ഷേ, ഈ ആക്രമണങ്ങള്‍ ഒന്നും നേടിയിട്ടില്ല. നിലവിലെ വര്‍ധനവ് ചര്‍ച്ചകളുടെ ഗതിയെ ബാധിക്കരുതെന്നും ട്രംപ് പറഞ്ഞു.
ഇറാന്‍ മിസൈല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുന്നത് വൈകിപ്പിക്കണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭ്യര്‍ഥന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അംഗീകരിച്ചതായി ഇസ്രായിലിലെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ പ്രതികാരം ചെയ്യരുതെന്നും ഇറാനുമായുള്ള കരാറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരാന്‍ കുറച്ച് ദിവസങ്ങള്‍ കൂടി അനുവദിക്കണമെന്നും ട്രംപ് ഫോണ്‍ കോളിനിടെ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി ചാനല്‍ 12 വ്യക്തമാക്കി. ഒരു കരാറിലെത്താന്‍ തങ്ങള്‍ അടുത്തെത്തിയെന്നും ചര്‍ച്ചകള്‍ തടസ്സമില്ലാതെ തുടരാന്‍ സാധിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ കൂടി അനുവദിക്കണമെന്ന് ട്രംപ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായും യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ചാനല്‍ കൂട്ടിചേർത്തു.തന്റെ നിലപാട് മാറ്റാന്‍ ട്രംപിനെ പ്രേരിപ്പിക്കാന്‍ നെതന്യാഹു ശ്രമിച്ചുവെന്നും ട്രംപിന്റെ അഭ്യര്‍ഥനയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചുവെന്നും എന്നാല്‍ ഒടുവില്‍ പ്രസിഡന്റിന്റെ അഭ്യര്‍ഥന ഒരുവിധം സമ്മതിച്ചു എന്നും യു.എസ് വൃത്തങ്ങള്‍ പറഞ്ഞു.
അമേരിക്കക്ക് രണ്ട് സാധ്യമായ വഴികളുണ്ടെന്നാണ കരാര്‍ പരാജയപ്പെട്ടാല്‍ ലഭ്യമായ ഓപ്ഷനുകളെ കുറിച്ച ചോദ്യത്തിനുള്ള ട്രംപിന്റെ മറുപടി. ഇറാന്‍ നേരിട്ട ഏതൊരു ആക്രമണത്തേക്കാളും ശക്തമായ ആക്രമണം നടത്തുകയോ ഇറാനെതിരായ ഉപരോധങ്ങള്‍ തുടരുകയോ ചെയ്യാം എന്നാണ് ഇതിനര്‍ഥം. ഉപരോധങ്ങള്‍ ഇറാന്‍ നേരിട്ട ഏതൊരു ആക്രമണത്തേക്കാളും ശക്തമാണെന്നും ട്രംപ് പറഞ്ഞു.
ഇറാനുമായി അമേരിക്ക ഉണ്ടാക്കുന്ന ഏതൊരു കരാറും അംഗീകരിക്കുകയല്ലാതെ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മറ്റ് മാര്‍ഗമില്ല എന്ന് ട്രംപ് വ്യക്തമാക്കി. ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് താനാണ്. നെതന്യാഹുവിന് മറ്റ് മാര്‍ഗമില്ല. തീരുമാനങ്ങള്‍ എടുക്കുന്നത് ഞാനാണ്. എല്ലാ തീരുമാനങ്ങളും എടുക്കുന്നത് ഞാനാണ്. നെതന്യാഹു തീരുമാനങ്ങള്‍ എടുക്കുന്നില്ല എന്ന് ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പ്രസ്താവിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ആരംഭിച്ച വെടിനിര്‍ത്തലിന്റെ ഏറ്റവും ഗുരുതരമായ ലംഘനമെന്നോണം ഇസ്രായിലിലേക്ക് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപിന്റെ പരാമര്‍ശം.



