Browsing: iran -usa-israel conflict

കഴിഞ്ഞ 20 ദിവസത്തെ സംഘര്‍ഷത്തിനിടെ ഇസ്രായിലിനു നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായി ഇസ്രായിലി പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാനെതിരായ ഏതൊരു യു.എസ് ആക്രമണത്തിനും ബ്രിട്ടീഷ് താവളങ്ങളുടെ ഉപയോഗം ആക്രമണത്തിലുള്ള ബ്രിട്ടന്റെ പങ്കാളിത്തമായി കണക്കാക്കുമെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി.

ശത്രുക്കളുടെ സുരക്ഷ ഇല്ലാതാക്കണമെന്ന്, ഇറാന്‍ ഇന്റലിജന്‍സ് മന്ത്രിയുടെ കൊലപാതകത്തെ തുടര്‍ന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഇ.

പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ റിയാദിൽ ഇറാൻ ആക്രമണത്തെ തുടർന്ന് ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനിയുടെ ഉടമസ്ഥതയിലുള്ള മിന അല്‍അഹ്‌മദി റിഫൈനറിയില്‍ ഇന്ന് പുലര്‍ച്ചെ ഏതാനും ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായും അതിന്റെ ഫലമായി റിഫൈനറിയുടെ ചില യൂണിറ്റുകളില്‍ തീപിടുത്തമുണ്ടായതായും കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ അറിയിച്ചു.

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും സംഭവവികാസങ്ങളുടെ വീഡിയോകൾ ചിത്രീകരിച്ചു ഷെയർ ചെയ്തതിനും വിവിധ രാജ്യക്കാരായ 109 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു.

ഗള്‍ഫ് ഉള്‍ക്കടലിലെ ഇറാന്‍ തുറമുഖങ്ങളില്‍ ഇന്ന് അമേരിക്കയും ഇസ്രായിലും സിവിലിയന്‍ ഉടമസ്ഥതയിലുള്ളതെന്ന് കരുതപ്പെടുന്ന 16 ഇറാന്‍ കപ്പലുകള്‍ക്കു നേരെ വ്യോമാക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖത്തറിലെ ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്കെതിരായ ഇറാന്‍ ആക്രമണങ്ങള്‍ ഖത്തറിന്റെ ഗ്യാസ് കയറ്റുമതി ശേഷി ഗണ്യമായി കുറച്ചതായി ഖത്തര്‍ എനര്‍ജി സി.ഇ.ഒ സഅദ് അല്‍കഅബി പറഞ്ഞു

നിയന്ത്രണാതീതമായി മാറുന്നതിനു മുമ്പ് ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അമേരിക്കയോടും ഇസ്രായിലിനോടും ആവശ്യപ്പെട്ടു.